Administrator
Administrator
അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഉടനേ :കുഞ്ഞാലിക്കുട്ടി
Administrator
Sunday 29th May 2011 1:11pm

kunjali-kuttyമലപ്പുറം:മുസ്ലിംലീഗിന്റെ അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തില്‍ നാളെ തീരുമാനമാകുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ഇന്നുചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി പുന:സംഘടന സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജൂണ്‍ 5 ന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്ക് ഒരു പദവി എന്ന രീതി പാര്‍ട്ടി നടപ്പാക്കിയാല്‍ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി നേതൃസ്ഥാനമൊഴിയുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇന്ന് നടന്നില്ലെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിയുകയാണെങ്കില്‍ മലപ്പുറം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ കെ.പി.എ മജീദിനെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുക.
പല സംസ്ഥാന ഭാരവാഹികളും, മന്ത്രിമാരും എം.എല്‍.എമാരുമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുണ്ടാവുന്നത്.

Advertisement