Categories

സ്പാനിഷ് തിരുമധുരം

ജൊഹനാസ്ബര്‍ഗ്: 2010 ലോകകപ്പ്  ഫുഡ്ബോള്‍ സ്പെയിന്‍ സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിന് ഹോളണ്ടിനെ തോല്‍പ്പിച്ചാണ് സ്പെയിന്‍ ലോകകപ്പില്‍ മുത്തമിട്ടത്. നിശ്ചിതസമയത്ത് ഗോള്‍രഹിതസമനിലയതിനാല്‍ അനുവദിച്ച അധികസമയത്തിന്റെ രണ്ടാംപകുതിയിലാണ് സ്പെയ്ന്‍ ഹോളണ്ടിനെതിരെ ഗോള്‍ നേടിയത്. ആന്ദ്രേ ഇനിയേസ്റ്റയാണ് സ്പെയ്നിനു വേണ്ടി ഹോളണ്ടിന്‍റെ ശക്തമായ പ്രതിരോധത്തെ തകര്‍ത്ത് ഗോള്‍ നേടിയത്.

അതിനിടയില്‍ ഹോളണ്ടിന്‍റെ ഹെയ്റ്റിംഗ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഓറഞ്ച് പോരാളികളും സ്പാനിഷ് സുന്ദരന്‍മാരും കലാശപ്പോരാട്ടത്തില്‍  നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആരു ജയിച്ചാലും  ചരിത്രമാകുമായിരുന്നു. ഇരുടീമുകളും കന്നിക്കിരീടത്തിനായാണ് പോരിനിറങ്ങുന്നത് എന്നതു തന്നെ കാരണം.

പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് സ്‌പെയിനും ഹോളണ്ടും കളിക്കാനിറങ്ങിയത്. അവസാന മിനുട്ടും കഴിഞ്ഞ് ഗോല്‍വല കുലുങ്ങാതായതോടെ എക്ട്രാ ‍‍ടൈമിലേക്ക് കടക്കുകയായിരുന്നു. അതിനിടയില്‍ നിരവധി മഞ്ഞകാര്‍ഡുകള്‍ ലെഫ്രിക്ക് പുറത്തെടുക്കേണ്ടിവന്നു.

ലോകകപ്പ് തുടങ്ങുമ്പോള്‍ ബ്രസീലും അര്‍ജന്റീനയും ഇറ്റലിയും ഇംഗ്ലണ്ടുമെല്ലാമായിരുന്നു ഫേവറിറ്റുകള്‍. ഹോളണ്ടിനും സ്‌പെയിനിനും സാധ്യതയുണ്ടായിരുന്നെങ്കിലും അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സ്വപ്‌നഫൈനലിനായിരുന്നു എല്ലാവരും കാത്തിരുന്നത്. പക്ഷേ മധ്യനിരയുടെ കരുത്തോടെ രണ്ട് യൂറോപ്യന്‍ ടീമുകള്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ ‘ജൊബുലാനി’ തീപിടിക്കുമെന്നുറപ്പ്.

അതിശക്തമായ മധ്യനിരയാണ് ഇരുടീമുകളുടേയും ശക്തി. സാവി, ഇനിയേസ്റ്റ, അലോന്‍സോ എന്നിവര്‍ സ്പാനിഷ് നിരയിലെയും സ്‌നൈഡര്‍, കുയ്റ്റ്, യങ്ങ് എന്നീ പോരാളികള്‍ ഹോളണ്ടിന്റെയും വിശ്വസ്ത കാവല്‍ഭടന്‍മാരാണ്. മുന്നേറ്റനിരയിലെയും ശക്തി ഏതാണ്ട് ഒരുപോലെ തന്നെ. ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ പദവിക്കായി മല്‍സരിക്കുന്ന രണ്ട് താരങ്ങള്‍ ഇരുടീമിലുമുണ്ട്.

ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡറും സ്‌പെയിനിന്റെ ഡേവിഡ് വിയ്യയും. ഇവരുടെ പോരാട്ട വീര്യത്തിനും ഇന്ന് സോക്കര്‍സിറ്റി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. സ്‌പെയിനിന്റെ ആദ്യഫൈനലായിരുന്നു ഇത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.