എഡിറ്റര്‍
എഡിറ്റര്‍
‘കൊച്ചിയില്‍ പന്തുരുളും…’; കലൂര്‍ സ്റ്റേഡിയത്തിന് ഫിഫയുടെ പച്ചക്കൊടി
എഡിറ്റര്‍
Thursday 18th May 2017 5:49pm

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് ഫിഫയുടെ പച്ചക്കൊടി. സ്റ്റേഡിയത്തിലെത്തി സജ്ജീകരണങ്ങള്‍ നിരീക്ഷിച്ച ഫിഫയുടെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സ്‌റ്റേഡിയം പര്യാപ്തമാണെന്ന് വിലയിരുത്തുകയായിരുന്നു.

എട്ട് ലോകകപ്പ് മത്സരങ്ങള്‍ കലൂരില്‍ നടക്കുമെന്നും കമ്മറ്റി അറിയിച്ചു. ഇന്നത്തെ ഇന്‍സ്‌പെക്ഷനു മുമ്പ് സ്റ്റേഡിയത്തെ തയ്യാറാക്കുക എന്നത് കൊച്ചിയേയും കേരള ഫുട്‌ബോള്‍ അസോസിയേഷനേയും സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.


Also Read: പാകിസ്താന് കനത്ത തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു


ടൂര്‍ണമെന്റ് ഡയറക്ടറായ സാവിയര്‍ സെപ്പിയും സംഘത്തോടൊപ്പം സ്റ്റേഡിയത്തിലെത്തിയിരുന്നു. അദ്ദേഹവും സ്‌റ്റേഡിയത്തിലെ സജ്ജീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി.

ഈ വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍-17 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഫിഫ ടൂര്‍ണമെന്‍ാണെന്ന പ്രത്യേകതയും ഉണ്ട്. ആതിഥ്യം വഹിക്കുന്ന രാജ്യമായതിനാല്‍ ഇന്ത്യയും ടൂര്‍ണമന്റില്‍ മത്സരിക്കാന്‍ യോഗ്യരാണ്. ഇതാദ്യമായാണ് ഇന്ത്യ ഫിഫയുടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഒക്ടോബര്‍ 6 ന് ആരംഭിക്കുന്ന ലോകകപ്പില്‍ 24 ടീമുകള്‍ ഏറ്റുമുട്ടും. 22 ദിവസം നീണ്ടു നില്‍ക്കുന്ന ലോകകപ്പ് അവസാനിക്കുക ഒക്ടോബര്‍ 28 നാണ്.

തയ്യാറെടുപ്പുകളില്‍ സാവിയര്‍ സിപ്പിയടക്കമുള്ളവര്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കൊച്ചിയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആറു വേദികളില്‍ നിന്നും അഞ്ചാക്കി ചുരുക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചിയുടെയും കേരളത്തിന്റെയും മോഹങ്ങള്‍ക്ക് മേല്‍ കാര്‍മേഘം വീണത്.


Don’t Miss: ജ്വല്ലറി ഫോട്ടോഷൂട്ട് എന്ന പേരില്‍ തട്ടിപ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മറീന കുരിശിങ്കല്‍ 


എന്നാല്‍ ഈ മാസം സ്‌റ്റേഡിയത്തിലെത്തിയ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ കൊച്ചിയിലെ സ്‌റ്റേഡിയം ഈ മാസം അവസാനത്തോടെ മത്സരയോഗ്യമാകുമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ ഭരണകൂടവും ഗ്രൗണ്ട് സ്റ്റാഫും ഒരുമിച്ച് അതിനായി അധ്വാനിക്കുകയായിരുന്നു. ഇതിന്റെ ഫലമാണ് ഇന്നു കണ്ടത്.

കൊച്ചിയില്‍ നടക്കുന്ന എട്ടു മത്സരങ്ങളില്‍ ആറെണ്ണം ഗ്രൂപ്പ് മത്സരങ്ങളും രണ്ടെണ്ണം നോക്കൗട്ടുമായിരിക്കും. കൊച്ചിയെ കൂടാതെ കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ഗോവ, ഗുവാഹത്തി, എന്നീ നഗരങ്ങളാണ് ലോകകപ്പിന് ആതിഥ്യം വഹിക്കും. കൊല്‍ക്കത്തയിലാണ് ഫൈനല്‍.

Advertisement