ന്യൂദല്‍ഹി: 2017ലെ അണ്ടര്‍-17 ലോകകപ്പ്  ഇന്ത്യക്ക് അനുവദിക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കെയും സംഘവും ഇന്ത്യയിലെത്തി.

നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍, എ.ഐ.എഫ്.എഫ് പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍, അനില്‍ അംബാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Ads By Google

Subscribe Us:

ദ്വാരകയിലെ ഫിഫ ഡവലപ്‌മെന്റ് ഓഫിസിന്റെ ഉദ്ഘാടനം നാളെ വാല്‍ക്കെ നിര്‍വഹിക്കും. ഫിഫ അസോസിയേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ തിയറി റിഗാനസും വാല്‍ക്കെയ്‌ക്കൊപ്പമുണ്ട്.

‘വിന്‍ ഇന്ത്യ വിത്ത് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി മുംബൈ, ഷില്ലോങ്, ഇംഫാല്‍, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, പൂനെ, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംഘം വിലയിരുത്തും.