Categories

വോട്ടിന് കോഴ: രണ്ടു മെമ്പര്‍മാരെ ‘ഫിഫ’ പുറത്താക്കി

സൂറിച്ച്: ലോകകപ്പ് വേദികള്‍ ലഭിക്കാനായി കോഴനല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് ഫിഫ രണ്ട് എക്‌സിക്യൂട്ടിവ് അംഗങ്ങളെ പുറത്താക്കി. നൈജീരിയയുടെ അമോസ് അഡാമു, തഹിതിയുടെ റെനാള്‍ഡ് തെമാരി എന്നിവരെയാണ് ഫിഫയുടെ സദാചാരകമ്മറ്റി പുറത്താക്കിയിരിക്കുന്നത്.

എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഈ രാഷ്ട്രങ്ങള്‍ക്ക് 2018 ലെയും 2022ലെയും ഫുട്‌ബോള്‍ ലോകകപ്പ് വേദികളെ നിശ്ചയിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാവില്ല. നൈജീരിയയുടെ അഡാമുവിനെ മൂന്നുവര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. $10,000 പിഴയും ചുമത്തിയിട്ടുണ്ട്. തെമാരിയെ 12 മാസത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. $5000 പിഴയും ചുമത്തിയിട്ടുണ്ട്.

ഈ രണ്ടു എക്‌സി്ക്യൂട്ടിവ് അംഗങ്ങളും വോട്ടുവില്‍ക്കാനായി കോഴവാങ്ങിയിട്ടുണ്ടെന്ന് ബ്രിട്ടിഷ് പത്രമായ ‘സണ്‍ഡേ ടൈംസ്’ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഫിഫയുടെ സദാചാരസമിതി അന്വേഷണം നടത്തുകയായിരുന്നു. ഇംഗ്ലണ്ട്, റഷ്യ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാഷ്ട്രങ്ങള്‍ 2018 ലോകകപ്പ് വേദിക്കായി മല്‍സരിക്കുമ്പോള്‍ അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍,ഖത്തര്‍, ദക്ഷിണ കൊറിയ എന്നിവ 2022 ലെ വേദിക്കായി രംഗത്തുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.