എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യയ്ക്ക് പിന്തുണയുമായി ഫിഫ വൈസ് പ്രസിഡന്റ്
എഡിറ്റര്‍
Tuesday 7th May 2013 12:04am

football2

ന്യൂദല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് പുതുതിളക്കം.

Ads By Google

2017ലെ ടൂര്‍ണമെന്റ് ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് ഫിഫ വൈസ് പ്രസിഡന്റ് അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍ പറഞ്ഞു.

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഏതു രാഷ്ട്രത്തില്‍ നടത്തണമെന്ന്  ഇദ്ദേഹം കൂടി ഉള്‍പ്പെടുന്ന ഫിഫ നിര്‍വാഹക സമിതി  ഈവര്‍ഷം തീരുമാനമെടുക്കും.

സുപ്രധാന രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യയ്ക്കു ഫുട്‌ബോളിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് ജോര്‍ദാന്‍ രാജകുടുംബാഗം കൂടിയായ അല്‍ ഹുസൈന്‍  പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും മികച്ച ക്ലബ് ടൂര്‍ണമെന്റായ എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യയ്ക്കു നേരിട്ടു ബെര്‍ത്ത് ലഭിക്കേണ്ടതുണ്ടെന്നും അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

Advertisement