സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ (ഫിഫ) പുതിയ റാങ്കിംഗില്‍ സ്‌പെയിന്‍ ഒന്നാംറാങ്ക് നിലനിര്‍ത്തി. നിലവില്‍ ലോകചാമ്പ്യന്‍മാരാണ് സ്പാനിഷ് ടീം.

ഏഷ്യന്‍ കപ്പ് വിജയികളായ ജപ്പാന്‍ ആദ്യ 20 റാങ്കിലേക്ക് കുതിച്ചെത്തിയതാണ് ഏറ്റവും വലിയ വാര്‍ത്ത. എന്നാല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ ഈജിപ്റ്റ് റാങ്കിംഗില്‍ പിന്തള്ളപ്പെട്ടു.

പുതിയ റാങ്കിംഗ് അനുസരിച്ച് ഹോളണ്ട് രണ്ടാംസ്ഥാനത്തും ജര്‍മനി മൂന്നാംസ്ഥാനത്തുമാണ്. ബ്രസീല്‍ നാലാം സ്ഥാനവും അര്‍ജന്റീന അഞ്ചാംസ്ഥാനവും സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ട്, ഉറുഗ്വേ എന്നീ ടീമുകളാണ് ആറും ഏഴും സ്ഥാനങ്ങളില്‍.