കൊച്ചി: ഇന്ത്യയില്‍ നടപ്പാക്കുന്ന ഫുട്‌ബോള്‍ വികസന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സിന്തറ്റിക് ടര്‍ഫിനുള്ള സ്ഥലപരിശോധനയ്ക്കായി ഫിഫ സംഘം ഇന്നലെ കൊച്ചിയിലെത്തി.

Ads By Google

കളമശ്ശേരി പള്ളിലാംകരയിലുള്ള സ്ഥലമാണ് സംഘം സന്ദര്‍ശിച്ചത്.

ഫിഫ പ്രതിനിധി സംഘത്തോടൊപ്പം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ എന്നിവരും എത്തിയിരുന്നു.

ഇന്ത്യയില്‍ ഫുട്‌ബോള്‍ വികസന പദ്ധതി പ്രവത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സിന്തറ്റിക് ടര്‍ഫിനായി കേരളത്തില്‍ അനുയോജ്യമായ സ്ഥല പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. തീരുമാനം അധികം വൈകാതെ തന്നെ അറിയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.