ന്യൂയോര്‍ക്ക്: ലോകകപ്പ ഫൈനലില്‍ പരുക്കന്‍ കളി പുറത്തെടുത്തതിന് സ്‌പെയിനിനും ഹോളണ്ടിനും ഫിഫ പിഴ ചുമത്തി. യഥാക്രമം 15,000, 10,000 സ്വിസ് ഫ്രാങ്കാണ് ഹോളണ്ടിനും സ്‌പെയിനിനും ഫിഫയുടെ അച്ചടക്ക സമിതി ചുമത്തിയിരിക്കുന്നത്.

പരുക്കന്‍ കളികണ്ട ഫൈനലില്‍ ആകെ ഒരു ചുവപ്പും 13 മഞ്ഞക്കാര്‍ഡും റഫറി പുറത്തെടുത്തിരുന്നു. സ്‌പെയിനിന്റെ അഞ്ചുതാരങ്ങളും ഹോളണ്ടിന്റെ എട്ടുതാരങ്ങളുമാണ് മഞ്ഞക്കാര്‍ഡ് വാങ്ങിയത്. ഹോളണ്ടിന്റെ ജോണ്‍ ഹെയ്റ്റിംഗയ്ക്ക് റഫറി ഹോവാര്‍ഡ് വെബ്ബ് ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തിരുന്നു. ഏറ്റവുമധികം കാര്‍ഡുകള്‍ പുറത്തെടുത്ത മല്‍സരമെന്ന ദുഷ്‌പ്പേരും സ്‌പെയിന്‍-ഹോളണ്ട് മല്‍സരം സ്വന്തമാക്കിയിരുന്നു.