ജനീവ: ഫിഫ കോണ്‍ഫഡറേഷന്‍ കപ്പ്  ബ്രസീല്‍ 2013 മത്സരം  സമനിലയില്‍ പിരിഞ്ഞു. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ഇറ്റലി തിരിച്ചടിച്ചതോടെ മത്സരം 2-2 ന് സമനിലയില്‍ പിരിയുകയായിരുന്നു.

Ads By Google

മുപ്പത്തിമൂന്നാം മിനിറ്റില്‍ സൂപ്പര്‍ താരം ഫ്രെഡാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ വല എതിരാളികളുടെ വലയിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിര്‍ത്തി സ്‌െ്രെടക്കര്‍ ഓസ്‌ക്കറിന്റെ ബൂട്ടില്‍ നിന്നും ടീമിനായി രണ്ടാമത്തെ ഗോളും പിറന്നു.

പിന്നീട് വിജയം ലക്ഷ്യമിട്ടുള്ള ഇറ്റാലിയന്‍ താരങ്ങളുടെ കനത്ത പോരാട്ടമാണ് രണ്ടാം പകുതിയില്‍ സാക്ഷ്യം വഹിച്ചത്.
അമ്പത്തിനാലാം മിനിറ്റില്‍ ഡാനി ഡി റോസിയാണ് ഇറ്റലിക്കായി ആദ്യം ഗോളടിച്ചു.

പിന്നീട് മൂന്ന് മിനിറ്റിന് ശേഷം സ്‌െരെടക്കര്‍ മരിയോ ബലോട്ടലിയുടെ ബൂട്ടില്‍ നിന്നും സമനില പിടിക്കാനായി ഗോള്‍ പറന്നു. ജനീവയിലെ കരുഗിലെ മൈതാനത്താണ് ബ്രസീലും ഇറ്റലിയുംതമ്മില്‍ ഏറ്റുമുട്ടിയത്.