യോക്കോഹാമ (ജപ്പാന്‍): ആരാധാകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കളി ഇന്നാണ്. ക്ലബ് ലോകക്കപ്പിന്റെ ഫൈനല്‍ പാരാട്ടത്തില്‍ ഇന്ന് യൂറോപ്യന്‍ ചാമ്പന്യന്‍മാരായ ബാഴ്‌സലോണ ബ്രസീല്‍ ക്ലബ് സാന്റോസുമായി ഏറ്റുമുട്ടും.

മെസ്സിയെന്ന ഫുട്‌ബോള്‍ ഇതിഹാസവും മെസ്സിക്കു തുല്ല്യനെന്ന് ഫുട്‌ബോള്‍ ജീനിയസ്സുകള്‍ വിലയിരുത്തുന്ന പത്തൊന്‍പതുകാരനായ നെയ്മറും ഇന്ന് നേരില്‍ വരികയാണ്. ഇതാണ് ഇന്ന് നടക്കാനിരിക്കുന്ന ഈ പോരാട്ടത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.

Subscribe Us:

ആധികാരിക പ്രകടനം തന്നെയാണ് സെമിയില്‍ ഇരുടീമുകളും കാഴ്ചവെച്ചത്. ഖത്തര്‍ ക്ലബ് അല്‍ സദ്ദിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയതെങ്കില്‍ ആതിഥേയ ക്ലബ് കാഷിവ റൈസോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സാന്റോസ് തോല്‍പ്പിച്ചത്.

ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് നാലുമണിക്കാണ് മല്‍സരം. തത്സമയം ടെന്‍ സ്‌പോര്‍ട്‌സില്‍ മത്സരം വീക്ഷിക്കാം.

Malayalam News
Kerala News in English