എഡിറ്റര്‍
എഡിറ്റര്‍
തലമുടി മറച്ച് കളത്തിലിറങ്ങാന്‍ ഫിഫയുടെ അനുവാദം
എഡിറ്റര്‍
Sunday 2nd March 2014 9:16am

hijab

സൂറിച്ച്: തലമുടി മറച്ച് ഫുഡ്‌ബോള്‍ ഗ്രൗണ്ടിലിറങ്ങാന്‍ ഫിഫ അനുവാദം നല്‍കി. ഇതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മുറുമുറുപ്പാണ് നീങ്ങിയത്. തലമുടി മറച്ച് ഫോഡ്‌ബോള്‍ ഗ്രൗണ്ടിലിറങ്ങുന്നത് നേരത്തെ ഫിഫ നിരോധിച്ചിരുന്നു.

മുസ്‌ലിം കളിക്കാര്‍ക്കും സിക്കുകാര്‍ക്കും ഏറെ സന്തോഷംനല്‍കുന്ന തീരുമാനമാണ് ഫിഫയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

കാനഡയിലെ സിക്ക് സമുദായത്തില്‍ നിന്നുള്ള അഭ്യര്‍ഥനയാണ് വിലക്ക് നീക്കുന്നതിന് കാരണമായതെന്ന് ഫിഫ ഭാരവാഹികള്‍ പറയുന്നു. ജേഴ്‌സിയുടെ അതേ നിറം തന്നെയായിരിക്കണം തലയില്‍ അണിയുന്ന വസ്ത്രത്തിനും എന്നതാണ് നിബന്ധന.

മുസ്‌ലിം വനിതകളെ ഗ്രൗണ്ടില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അറേബ്യയില്‍ ഏറെ പ്രതിഷേധങ്ങള്‍ നേരത്തെ അരങ്ങേറിയിരുന്നു. ഹിജാബിന് അനുവാദമില്ലാതെ അനേകം മുസ്‌ലിം വനിതാ താരങ്ങള്‍ മല്‍സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

തല മറച്ച് കളത്തിലിറങ്ങുന്നത് ഫിഫ 2012 ല്‍ വിലക്കിയിരുന്നു. തല മറക്കുന്നത് പരുക്ക് വര്‍ധിപ്പിക്കുമെന്നായിരുന്നു ഫിഫയുടെ വാദം.

Advertisement