Categories

ഫിദല്‍ കാസ­ട്രോ ക്യൂ­ബന്‍ ദേശീ­യ അ­സം­ബ്ലി­യെ അ­ഭി­സം­ബോ­ധ­ന ചെയ്യും

ഹവാ­ന: നാ­ലു­വര്‍­ഷ­ത്തി­നു ശേ­ഷം ആ­ദ്യ­മാ­യി ഫി­ദല്‍ ക­സ്‌­ട്രോ ക്യൂ­ബന്‍ ദേ­ശീയ അ­സം­ബ്ലി­യെ അ­ഭിസം­ബോ­ധ­ന­ചെ­യ്യും. ശ­നി­യാ­ഴ്­ച ന­ടക്കുന്ന വി­ദേ­ശ­കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പ്ര­ത്യേ­ക ചര്‍­ച്ച­യി­ലാ­ണ് അ­ദ്ദേ­ഹം സം­സാ­രി­ക്കു­ക­യെ­ന്ന് ക്യൂ­ബ­യു­ടെ ദേശി­യ മാ­ധ്യ­മം റി­പ്പോര്‍­ട്ടു ചെ­യ്തു.

2006ല്‍ അ­സു­ഖ­ബാ­ധി­ത­നാ­യ­തോ­ടെ­യാ­ണ് 83കാ­രനാ­യ ഫി­ദല്‍ സ­ഹോ­ദ­ര­നാ­യ റൗ­ളി­ന് ത­ന്റെ അ­ധി­കാ­ര­ങ്ങള്‍ കൈ­മാ­റി­യത്. എ­ന്നാല്‍ ഇ­പ്പോള്‍ അ­ദ്ദേ­ഹം പൂര്‍­ണ ആ­രോ­ഗ്യ­വാ­നാ­ണെ­ന്നും ക­ഴി­ഞ്ഞ മാ­സം നി­രവധി പൊ­തു­പ­രി­പാ­ടി­ക­ളില്‍ പ­ങ്കെ­ടു­ത്തെന്നും കാസ­ട്രോ പ­റഞ്ഞു.

എ­ന്നാല്‍ ദേശീ­യ അ­സം­ബ്ലി­യില്‍ കാ­സ്‌­ട്രോ പ­ങ്കെ­ടുക്കു­മോ­യെന്നോ ആ­രൊ­ക്കെ സം­സാ­രി­ക്കു­മെന്നോ ഔ­ദ്യഗി­ക റി­പ്പോര്‍­ട്ടില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടില്ല.
അ­ടു­ത്തി­ടെ ന­ടത്തി­യ പ്ര­സം­ഗ­ങ്ങ­ളില്‍ നി­ല­വില്‍ അ­മേ­രി­ക്ക­യും ഇ­സ്രാ­യേ­ലും ഇ­റാനും വ­ട­ക്ക­ന്‍ കൊ­റി­യയും ഉള്‍­പ്പെ­ടു­ന്ന ഒ­രു ആ­ണ­വ­യു­ദ്ധ­ത്തി­ന്റെ സാ­ധ്യ­ത­യെ­ക്കു­റി­ച്ച് അ­ദ്ദേ­ഹം മു­ന്ന­റി­യി­പ്പു നല്‍­കു­ന്നുണ്ട്.

ലോ­ക­സ­മാ­ധ­ന­ത്തി­നു­വേ­ണ്ടി ക­ഴി­ഞ്ഞ ദിവ­സം ഫി­ദല്‍ കാസ­ട്രോ അ­മേ­രി­ക്കന്‍ പ്ര­സിഡന്റ് ബാ­ര­ക്ക ഒ­ബാ­മ­യോ­ട് നേ­രി­ട്ട­ഭ്യര്‍­ഥി­ച്ചി­രുന്നു. ലോ­ക സ­മാ­ധാ­നം നി­ങ്ങ­ളു­ടെ കൈ­ക­ളി­ലാണ്. യ­ഥാര്‍­ത്ഥ­ത്തില്‍ നി­ങ്ങള്‍­ക്കു മാ­ത്ര­മാ­ണ് അ­ത് നല്‍­കാ­നാ­വു­ക­യെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ഫി­ദല്‍ കാസ്‌­ട്രോ­യു­ടെ തി­രി­ച്ചു­വര­വ് ക്യൂ­ബ­യില്‍ എ­ല്ലാ­വ­രും ആ­ശ്ച­ര്യ­ത്തോ­ടെ­യാ­ണ് കാ­ണു­ന്നത്. ഒ­രി­ക്കല്‍ കൂ­ടി ദേശീ­യ ന­യ­ങ്ങ­ളില്‍ ശ­ക്തമാ­യ നി­ല­പാ­ടു­കള്‍ എ­ടു­ക്കാന്‍ അ­ദ്ദേ­ഹം തി­രി­ച്ചെ­ത്തു­മെ­ന്നാ­ണ് പ­ലരും ക­രു­തു­ന്ന­ത്. ക്യൂ­ബ­യു­ടെ ത­കര്‍ന്ന സാ­മ്പ­ത്തി­ക രംഗത്തെ പ­രി­ഷ്­കാ­ര­ങ്ങള്‍­ക്കൊ­ണ്ട് ക­ര­ക­യ­റ്റി­ക്കൊ­ണ്ടി­രി­ക്കു­ക­യാണ്. കാ­സ്‌­ട്രോ­യു­ടെ തി­രി­ച്ചു വ­ര­വോ­ടെ പ­രി­ഷ്­കാ­ര­ങ്ങള്‍ പിന്‍­വ­ലി­ക്കാ­നുള്ള സാ­ധ്യ­ത­യു­ണ്ടെ­ന്നും പ­ലരും ക­രു­തുന്നു.

കാ­സ്‌­ട്രോ ഒ­രി­ക്കലും ത­ന്റെ സ­ഹോ­ദ­രനാ­യ റൗ­ളി­ന്റെ കൂ­ടെ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടില്ല. ആ­ഭ്യ­ന്ത­ര കാ­ര്യ­ങ്ങ­ളില്‍ ഇ­ട­പെ­ടാ­റു­മില്ല. ദേശീ­യ ന­യ­ങ്ങ­ളു­ടെ പേ­രില്‍ പാര്‍­ട്ടി നേ­ത്യ­ത്വ­ത്തില്‍ എ­ന്തെ­ങ്കിലും ത­ര­ത്തില്‍ ഭി­ന്ന­ത­യുണ്ടോ എന്ന കാ­ര്യ­ം 79കാ­രനാ­യ റൗള്‍ കാ­സ്‌­ട്രോ നി­രാ­ക­രിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.