ഹവാന: ആണവ പദ്ധതിയുടെ പേരില്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ച അമേരിക്കക്ക് ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുടെ രൂക്ഷ വിമര്‍ശനം. ആരോഗ്യം വീണ്ടെടുത്ത് ക്യൂബന്‍ പാര്‍ലിമെന്റില്‍ എത്തിയ കാസ്‌ട്രോ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കയെ വിമര്‍ശിച്ചത്.

ന്യൂക്ലിയര്‍ യുദ്ധത്തിലേക്കാണ് അമേരിക്കയും ഇസ്രായേലും ലോകത്തെ നയിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ ലോകം ആ യുദ്ധത്തിന് സാക്ഷിയാകേണ്ടി വരും. ഇറാനെതിരെയുള്ള ഉപരോധത്തില്‍ നിന്ന് ലോക രാഷ്ട്രങ്ങള്‍ അമേരിക്കയെ പിന്തിരിപ്പിക്കണം – കാസ്‌ട്രോ പറഞ്ഞു.

നാലു വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് കാസ്‌ട്രോ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുന്നത്. പച്ച പട്ടാള യൂനിഫോമില്‍ സൈനിക ചിഹ്നങ്ങളൊന്നും ധരിക്കാതെയാണ് കാസ്‌ട്രോ എത്തിയത്.കാസ്‌ട്രോ വരുമ്പോള്‍ അംഗങ്ങള്‍ കയ്യടിയോടെയാണ് വരവേറ്റത്.