എഡിറ്റര്‍
എഡിറ്റര്‍
ഫിയറ്റ് ക്രിസ്‌ലറുമായി ലയിക്കുന്നു
എഡിറ്റര്‍
Monday 4th February 2013 12:00am

റോം: ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫിയറ്റും അമേരിക്കന്‍ കമ്പനിയായ ക്രിസ്‌ലറും ലയിക്കുന്നു. ഫിയറ്റ് സി.ഇ.ഒ സെര്‍ജിയോ മാര്‍ക്കോണിയാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

ലയനപ്രക്രിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും 2014 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സംരംഭം നിലവില്‍ വന്നാലും കമ്പനിയുടെ ഹെഡ് ഓഫീസ് ഇറ്റലിയില്‍ തന്നെയായിരിക്കുമെന്ന് ഫിയറ്റ് അറിയിച്ചു.

രണ്ട് കമ്പനികളുടെ ലയനത്തോടെ പുതിയ കമ്പനി ഏത് പേരില്‍ അറിയപ്പെടുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

2009 ലാണ് ഫിയറ്റ് ക്രിസ്‌ലറിന്റെ മേല്‍ ആധിപത്യം നേടിയത്. അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ക്രിസ്‌ലര്‍. കഴിഞ്ഞ ജനുവരിയിലാണ് രണ്ട് കമ്പനികളും ഒന്നാകുമെന്ന് മാര്‍ക്കോണി ആദ്യമായി ലോകത്തെ അറിയിച്ചത്.

Advertisement