എഡിറ്റര്‍
എഡിറ്റര്‍
ഫിയറ്റ് ലിനിയ ടി ജെറ്റ് വീണ്ടും
എഡിറ്റര്‍
Wednesday 19th June 2013 3:06pm

LINEA-Dool

ഡീസലിന് വിലക്കുറവുള്ള ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നു മനസിലാക്കി ഒരിക്കല്‍  പിന്മാറിയതാണ് ഫിയറ്റ് ലിനിയ ടി ജെറ്റ്.

പെട്രോള്‍  ഡീസല്‍ വിലയിലുള്ള അന്തരം കുറഞ്ഞുവരുന്ന പുതിയ സാഹചര്യത്തില്‍ അതു വീണ്ടുമെത്തി. രാജ്യത്തെ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള ഏറ്റവും വിലക്കുറവുള്ള ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ സെഡാന്റെ 1.4 ലീറ്റര്‍ , നാലു സിലിണ്ടര്‍ എന്‍ജിന് 112.4 ബിഎച്ച്പി  207 എന്‍എം ആണ് ശേഷി.

Ads By Google

അഞ്ചു സ്പീഡ് മാന്വല്‍ ടൈപ്പാണ് ഗീയര്‍ ബോക്‌സ് . തകര്‍!പ്പന്‍ കരുത്തിനൊപ്പം ലീറ്ററിനു 15.7 കിമീ മൈലേജും ലിനിയ ടി ജെറ്റ് ഉറപ്പു നല്‍കുന്നു. സാധാരണ ലിനിയയുമായി 2013 മോഡല്‍ ലിനിയ ടി ജെറ്റിന് രൂപ മാറ്റമില്ല. എന്നാല്‍ അധിക ഫീച്ചേഴ്‌സ് ഇതിനുണ്ട്.

നാലു വീലിനും ഡിസ്‌ക് ബ്രേക്കുണ്ട്. വേരിയന്റുകള്‍ മൂന്നെണ്ണം .അടിസ്ഥാനവകഭേദമായ ആക്ടീവിന് പോലും റയിന്‍ സെന്‍സിങ് വൈപ്പര്‍ , എബിഎസ്  ഇബിഡി , ഓട്ടോ ഹെഡ് ലാംപുകള്‍ , ഇലക്ട്രിക് മിററുകള്‍ പോലുള്ള മികച്ച സൗകര്യങ്ങളുണ്ട്.

അതിനു തൊട്ടുമുകളിലുള്ള ഡൈനാമിക്കിന് ഇരട്ട എയര്‍ബാഗുകള്‍ , ക്ലൈമറ്റ് കണ്‍ട്രോള്‍ എസി , സ്റ്റിയറിങ് മൌണ്ടഡ് ഓഡിയോ കണ്‍ട്രോളുള്ള ബ്ലൂടൂത്ത് സ്റ്റീരിയോ എന്നിവ അധികമുണ്ട്.

16 ഇഞ്ച് അലോയ്‌സ് , ഇറക്കുമതി ചെയ്ത ലെതറില്‍ തീര്‍ത്ത അപ്‌ഹോള്‍സ്റ്ററി എന്നിവ കൂടി മുന്തിയ വേരിയന്റായ ഇമോഷനില്‍ ലഭിക്കും. 16 ഇഞ്ച് വീല്‍ ഉപയോഗിക്കുന്നതിനാല്‍ ഇമോഷന് സാധാരണയിലും അഞ്ചു മിമീ അധിക ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് , 190 മിമീ.

ഡല്‍ഹിയിലെ എക്‌സ്!ഷോറൂം വില : ആക്ടിവ്  7.60 ലക്ഷം രൂപ , ഡൈനാമിക്  8.40 ലക്ഷം രൂപ , ഇമോഷന്‍  8.80 ലക്ഷം രൂപ. രാജ്യത്തെ എട്ടു മെട്രോ നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ ലിനിയ ടി ജെറ്റ് വില്‍പ്പനയ്ക്കുള്ളത്.

2010 ഒക്ടോബറിലാണ് ലിനിയ ടി ജെറ്റ് ആദ്യമെത്തിയത്. പെട്രോള്‍ സി സെഗ്മെന്റ് സെഡാനായ ഹോണ്ട സിറ്റിയോട് എതിരിടാന്‍ ടര്‍ബോ കരുത്തുമായി ഫിയറ്റ് ലിനിയ ടി ജെറ്റ് എത്തി.

Advertisement