എഡിറ്റര്‍
എഡിറ്റര്‍
ഫിയറ്റിന്റെ അബ്‌സൊലൂട്ട് എഡിഷന്‍
എഡിറ്റര്‍
Thursday 28th November 2013 12:14pm

absolute

ഫിയറ്റ് പുന്റോയ്ക്കും ലിനിയയ്ക്കും പരിമിതകാല പതിപ്പ്.

ഉത്സവകാല വില്‍പ്പന ലക്ഷ്യമിട്ട് പുറത്തിറക്കിയ അബ്‌സൊലൂട്ട് എഡീഷന്‍ എന്ന പ്രത്യേക പതിപ്പില്‍ 25,000 രൂപ വിലയുള്ള ആക്‌സസറികളാണ് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ ഹൈസണ്‍ മോട്ടോഴ്‌സില്‍ നടന്ന അബ്‌സൊലൂട്ട് എഡിഷന്‍ അവതരണച്ചടങ്ങിന് ഫിയറ്റ് െ്രെകസ്!ലര്‍ ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ നാഗേഷ് ബസവന്‍ഹള്ളി നേതൃത്വം വഹിച്ചു.

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലിമിറ്റഡ് എഡിഷന്‍ പാക്ക് 25,000 രൂപയ്ക്ക് വാങ്ങാനാവും. രണ്ടു മോഡലുകളുടെയും എല്ലാ വകഭേദങ്ങള്‍ക്കും അബ്‌സൊലൂട്ട് എഡിഷന്‍ പാക്കേജ് നല്‍കിയിട്ടുണ്ട്.

ത്രി ജി ടാബ്‌ലെറ്റ്  സ്മാര്‍ട്‌ഫോണ്‍ എന്നിവയുടെ ഉപയോഗം കൂടി ലഭ്യമാക്കുന്ന ജിപിഎസ് നാവിഗേറ്റര്‍ , റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ , മോഡലിന്റെ പേര് മുദ്രണം ചെയ്ത ഡോര്‍ പടികള്‍ , പ്രത്യേക മഡ്ഫ്‌ലാപ്പ് , ബീജ് നിറമുള്ള കാര്‍പെറ്റുകള്‍ , ബൂട്ടിലെ ക്രോം സ്ട്രിപ്പ് , അബ്‌സൊലൂട്ട് ബാഡ്ജിങ് എന്നിവയാണ് അബ്‌സൊലൂട്ട് പാക്കിലുള്ളത്.

ഒരു ഗിഗാഹെട്‌സ് പ്രോസസ്സറുപയോഗിക്കുന്ന , ഊരിമാറ്റാവുന്ന ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സംവിധാനത്തിന് ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. ബ്ലൂടൂത്ത് കണക്ടിവിറ്റി, മള്‍ട്ടിമീഡിയ എന്നിവ ഇതിനുണ്ട്.

ഇതു കൂടാതെ ലിനിയയ്ക്ക് 70,000 രൂപയുടെയും പുന്റോയ്ക്ക് 60,000 രൂപയുടെയും ആനുകൂല്യങ്ങളും ലഭ്യമാണ്. മൂന്നു വര്‍ഷം വരെ റോഡ്‌സൈഡ് അസിസ്റ്റന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ഫിയറ്റ് സെഡാനും ഹാച്ച് ബാക്കിനുമുണ്ട്. പുന്റോയ്ക്ക് കൊച്ചിയിലെ എക്‌സ്!ഷോറൂം വില  5.37 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

ലിനിയയ്ക്കിത് 7.23 ലക്ഷം രൂപ മുതല്‍ . ഏതാനും മാസം മുമ്പ് പുറത്തിറക്കിയ ലിനിയ ക്ലാസിക് മോഡലിന് ഈ ഓഫര്‍ ലഭ്യമല്ല.

ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം അടക്കം 25,000 രൂപ വിലമതിപ്പുള്ള സൗജന്യ ആക്‌സസറികളുമായി പുന്റോ , ലിനിയ മോഡലുകളുടെ പ്രത്യേകപതിപ്പ്.

Autobeatz

Advertisement