എഡിറ്റര്‍
എഡിറ്റര്‍
ഫെറാരി കീ സവാരി ത്രീ ഇഡിയറ്റ്‌സിനെ മറികടക്കും:ആമിര്‍ഖാന്‍
എഡിറ്റര്‍
Friday 15th June 2012 3:16pm

മുംബൈ : ത്രീ ഇഡിയറ്റ്‌സിന്റെ റെക്കോര്‍ ഫെറാരി കീ സവാരി തകര്‍ക്കുമെന്ന് പറഞ്ഞിരിക്കുന്നത് രണ്ട് സിനിമകളിലും അഭിനയിച്ചിരിക്കുന്ന ശര്‍മ്മന്‍ ജോഷിയോ ബൊമ്മന്‍ ഇറാനിയോ അല്ല. സാക്ഷാല്‍ ആമിര്‍ ഖാനാണ്.

ശര്‍മ്മന്‍ ജോഷിയേയും മൊത്തം ടീമിനെയും മനസ്സറിഞ്ഞ് പുകഴ്ത്തിയിരിക്കുകയാണ് ആമിര്‍. ചിത്രത്തിന്റെ പ്രീമിയര്‍ കണ്ടിറങ്ങിയ ശേഷമായിരുന്നു ആമിറിന്റെ അഭിപ്രായ പ്രകടനം.

മകന്‍ ക്രിക്കറ്ററാവുന്നതും സ്വപ്‌നം കണ്ടിരിക്കുന്ന അച്ഛന്റെ കഥായണ് ഫെറാരി കീ സവാരി പറയുന്നത്.

വിധു വിനോദ് ചോപ്ര നിര്‍മ്മിച്ച് രാജേഷ് മപുസ്‌കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നൂറ് കോടിയില്‍ താഴെ ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് രാജ് കുമാര്‍ ഹിറാനിയാണ്.

നൂറ് കോടിക്ക് മുകളില്‍ സിനിമയെടുക്കുകയെന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും അങ്ങനെയെങ്കില്‍ വര്‍ഷം ഒരു സിനിമ വീതം ചെയ്യാമല്ലോ എന്നുമാണ് ഹിറാനിയുടെ നിലപാട്. തങ്ങള്‍ നല്ല സിനിമയുടെ വാക്താക്കളാണെന്നാണ് ഹിറാനി പറഞ്ഞു വരുന്നത്. എന്തായാലും ഇനി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ ഫെറാരി നല്ല സിനിമയാണോയെന്നും ത്രീ ഇഡിയറ്റ്‌സിനെ മറികടക്കുമോയെന്നും.

Advertisement