ലണ്ടന്‍: ഉദ്വേഗങ്ങള്‍ക്ക് വിരാമമിട്ട് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് ചെല്‍സിയിലെത്തി. 50 മില്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ടോറസിനെ ‘നീലക്കുപ്പായക്കാര്‍’ റാഞ്ചിയത്.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയുമായി അഞ്ചരവര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ടോറസിന്റെ വരവ് ക്ലബ്ബിന്റെ പ്രീമിയര്‍ ലീഗ് സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് ചെല്‍സി വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ടോറസിന്റെ അഭാവം നികത്താനായി 35 മില്യണ്‍ ഡോളറിന് ന്യൂകാസില്‍ താരം ആന്‍ഡി കരോളിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ കൂന്തമുനയായിരുന്നു ടോറസ്.