ന്യൂദല്‍ഹി: ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് ഫെരാരി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുന്നു. കാലിഫോര്‍ണിയ, 458 ഇറ്റാലിയ, 599 GTB ഫിയോറാനോ എന്നിവയെക്കൂടാതെ ലേറ്റസ്റ്റ് FF മോഡലുകളുമായാണ് കാര്‍ ഇന്ത്യയിലേക്കെത്തുന്നത്.

2.2 കോടിമുതലാണ് വില ആരംഭിക്കുന്നത്. കാലിഫോര്‍ണിയ മോഡലിന് 2.2 കോടി മുതലാണ് വില. 458 ഇറ്റാലിയക്ക് 2.56 കോടിയും 599 GTB ഫിയറാനോയ്ക്ക് 3.37 കോടിയുമായിരിക്കും ആരംഭവില.

ഫെരാരിയുടെ ഏറ്റവും പുതിയ മോഡലായ FF ന്റെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. 2011 അവസാനമാകുമ്പോഴേക്കും ഇന്ത്യയില്‍ ഷോറൂമുകള്‍ തുടങ്ങി ബിസിനസ് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.