വത്തിക്കാന്‍: സ്വവര്‍ഗരതിക്കാര്‍ക്കെതിരെ പോപ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഉക്രേനിനയന്‍ ഫെമിനിസ്റ്റ് സംഘടനയായ ‘ഫെമിന്‍’ നഗ്നരായി തെരുവിലിറങ്ങി പ്രതിഷേധിച്ചു.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ശരീരത്തില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയായിരുന്നു സംഘത്തിന്റെ പ്രതിഷേധ പ്രകടനം.

Ads By Google

ഞായറാഴ്ച്ച പോപ് വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പത്രക്കുറിപ്പിലാണ് സ്വവര്‍ഗരതിക്കാര്‍ക്കെതിരെ പരാമര്‍ശിച്ചത്. സ്വവര്‍ഗരതിക്കാരായ ദമ്പതികള്‍ കുഞ്ഞിനെ ദത്തെടുക്കുന്നതിനെതിരായിട്ടായിരുന്നു പോപ്പിന്റെ പരമാര്‍ശം.

തന്റെ അമ്മയും പെണ്‍സുഹൃത്തും ചേര്‍ന്ന് തന്റെ മകനെ വളര്‍ത്തുന്നതിനെതിരെ ഇറ്റാലിയന്‍ കോടതിയെ സമീപിച്ച പിതാവിനെ ഉദ്ദരിച്ചായിരുന്നു പോപ്പിന്റെ പരാമര്‍ശം. സ്വവര്‍ഗരതിക്കാരായ രണ്ട് പേര്‍ക്കൊപ്പമുള്ള സഹവാസം കുട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വാദമായിരുന്നു പിതാവ് കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍, കോടതി ഈ വാദം തള്ളുകയായിരുന്നു. സ്വവര്‍ഗരതിക്കാര്‍ക്കൊപ്പമുള്ള കുട്ടികളും സ്വവര്‍ഗരതിക്കാരാവുമെന്നത് മുന്‍വിധിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കോടതി വിധി ഇറ്റലിയുടെ പരമ്പരാഗത മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഇതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു പോപ്പിന്റെ പരമാര്‍ശം. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ വളരുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

പോപ്പിന്റെ പരാമര്‍ശത്തിനെതിരെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു ഫെമിന്‍ സംഘടനയിലെ നാല് സത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.

സ്വവര്‍ഗ വിവാഹത്തിനെതിരെ കടുത്ത നിലപാടിലായിരുന്നു വത്തിക്കാന്‍. സ്വവര്‍ഗ വിവാഹത്തെ സമൂഹത്തില്‍ അംഗീകരിക്കാനാവാത്ത ഒന്നാണെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പോപ് പറഞ്ഞിരുന്നത്.