Categories

സംവിധായകന്‍ അലി അക്ബറിന് വിലക്ക്

ali-akbar,fefka banned ali akbarകൊച്ചി: സംവിധായകന്‍ അലി അക്ബറിന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വിലക്കേര്‍പ്പെടുത്തി. ‘ഐഡിയല്‍ കപ്പിള്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഫെഫ്കയുടെ അറിയിപ്പ് കിട്ടിയതെന്ന് അലി അക്ബര്‍ പറഞ്ഞു. വിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഐഡിയല്‍ കപ്പിള്‍’ എന്ന ചിത്രത്തില്‍ നിന്നും താരങ്ങളും സാങ്കേതിക പ്രവര്‍ത്തനങ്ങളും പിന്മാറുന്നതായും അദ്ദേഹം അറിയിച്ചു. ഫെഫ്കയുടെ വിലക്കിനെ തുടര്‍ന്നാണിത്. നേരത്തെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ച നടന്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പിന്മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘അമ്മ’യുടെ വിലക്കുള്ള നടന്‍ തിലകനെ നായകനാക്കി അലി അക്ബര്‍ ‘അച്ഛന്‍’ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ഈ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ തനിക്ക് പലരുടെയും ഭാഗത്ത് നിന്നും നിസഹകരണവും എതിര്‍പ്പും നേരിടേണ്ടിവന്നെന്ന് അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, തിലകനെതിരെയുള്ള വിലക്ക് ‘ഫെഫ്ക’ കഴിഞ്ഞയാഴ്ച നീക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.