എഡിറ്റര്‍
എഡിറ്റര്‍
ഫെഫ്ക തിരഞ്ഞെടുപ്പ്: കമല്‍ പ്രസിഡന്റ്, സിബി മലയില്‍ ജനറല്‍ സെക്രട്ടറി
എഡിറ്റര്‍
Tuesday 13th November 2012 10:32am

കൊച്ചി: മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വിജയം. മുഴുവന്‍ സീറ്റുകളും വന്‍ ഭൂരിപക്ഷത്തോടെ ഔദ്യോഗികപക്ഷം നേടി.

പ്രസിഡന്റായി കമലും ജനറല്‍ സെക്രട്ടറിയായി സിബി മലയിലും തിരഞ്ഞെടുക്കപ്പെട്ടു. ജി.എസ് വിജയനും ജയരാജുമാണ് വൈസ് പ്രസിഡന്റുമാര്‍. മെക്കാര്‍ട്ടിനാണ് ട്രഷറര്‍. 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച മുഴുവന്‍ പേരും വിജയിച്ചു.

Ads By Google

450 അംഗങ്ങളുള്ള യൂണിയനിലെ 386 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. ഇതില്‍ 357 പേര്‍ വോട്ട് രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 301 വോട്ട് നേടി വിജയിച്ച സിദ്ധിഖിനാണ് ഏറ്റവും കൂടുതല്‍ വോട്ട്.

ഷാജി കൈലാസ്, വൈശാഖ്, ആഷിക് അബു, ജോസ് തോമസ്, സുരേഷ് ഉണ്ണിത്താന്‍, മധു കൈതപ്രം, സോഹന്‍ സീനുലാല്‍, കരിം, പി.കെ.ജയകുമാര്‍, വിനോദ് വിജയ്, ഫാസില്‍ കാടുങ്കല്‍, സലാം പാലപ്പെട്ടി എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

എറണാകുളം വൈ.എം.സി.എയിലായിരുന്നു തിരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറി മാരായി ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച ഷാജൂണ്‍കാര്യാലും മാര്‍ത്താണ്ഡനും വിജയിച്ചു.

നേരത്തെ ഔദ്യോഗിക പക്ഷത്തോടൊപ്പം ഉണ്ടായിരുന്ന തമ്പി കണ്ണന്താനവും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫെഫ്കയ്ക്ക് നേതൃത്വം നല്‍കുന്നത് ഡയറക്‌ടേഴ്‌സ് യൂണിയനാണ്.

Advertisement