എഡിറ്റര്‍
എഡിറ്റര്‍
ആദ്യം അദ്ദേഹം മുടി വെട്ടിയൊതുക്കട്ടെ: ഇഷാന്ത് ശര്‍മയ്‌ക്കെതിരെ ഫെനി ഡി വില്ല്യേഴ്‌സ്
എഡിറ്റര്‍
Monday 28th September 2015 10:22am

ishanth-sarma

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മോശം വരുത്തുന്നതായി മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളര്‍ ഫെനി ഡി വില്യേഴ്‌സ്.

‘ആദ്യം ഇഷാന്ത് അദ്ദേഹത്തിന്റെ മുടിയൊന്ന് വെട്ടിയൊതുക്കട്ടെ. അദ്ദേഹം  ഒരു സ്‌പോര്‍ട്‌സ് താരമാണെന്ന് പോലും എനിക്ക് തോന്നുന്നില്ല.

അദ്ദേഹം ഒരു മികച്ച താരം എന്നതിനപ്പുറം ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തന്നെ മോശം പ്രതിച്ഛായയാണ് ഇഷാന്ത് നല്‍കുന്നത്.

ഒരു ബൗളറെ സംബന്ധിച്ച് ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത് അവരുടെ വികാരങ്ങളെ അടക്കിനിര്‍ത്താനുള്ള കഴിവാണ്.’ ഡി വില്യേഴ്‌സ് പറഞ്ഞു.

നിസാരകാര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കാതെ എതിര്‍ ടീമംഗങ്ങളോട് ദേഷ്യത്തോടെ പെരുമാറാതെ ഇരിക്കാനുള്ള കഴിവു വേണം. ഇഷാന്ത് ശര്‍മ തീര്‍ച്ചയായും ഈ പാഠം പഠിച്ചേ തീരൂ എന്നും ഡി വില്യേഴ്‌സ് പറയുന്നു.

Advertisement