തിരുവനന്തപുരം: ഈവര്‍ഷത്തെ സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് നിരക്ക് പി.എ മുഹമ്മദ് കമ്മറ്റി നിശ്ചയിച്ചു. 2,54,000 രൂപാമുതല്‍ 2,73,000 രൂപാ വരെയാണ് വാര്‍ഷിക ഫീസായി ഈടാക്കുക. അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഫീസ് നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഈമാസം 16ന് ചേര്‍ന്ന മുഹമ്മദ് കമ്മറ്റിയുടെ ഫീസ് നിര്‍ണ്ണയ സമിതിയാണ് തീരുമാനം എടുത്തത്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍ 2,54,000 നും 2,73,000നും ഇടയ്ക്കുള്ള ഫീസ് നിരക്കായിരിക്കും ഇനി ഈടാക്കുക.

അമല മെഡിക്കല്‍ കോളേജ് 2,50,000 രൂപയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് 2,61,000 രൂപയും എം.ഇ.എസ് മെഡിക്കല്‍ കോളേജ് 2,70,000 രൂപയും ഫീസായി ഈടാക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജും മുക്കത്തെ കെ.എം.സി.ടി മെഡിക്കല്‍ കോളേജും അത്തോളിയിലെ മലബാര്‍ മെഡിക്കല്‍ കോളേജും 2,54,000 രൂപാ വാര്‍ഷികഫീസാക്കി ഈടാക്കും.

ഫീസ് നിരക്ക് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍
അടുത്ത മൂന്നുവര്‍ഷത്തേക്ക് മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് നിരക്ക് അംഗീകരിക്കില്ലെന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ വ്യക്തമാക്കി. നിയമപരമായി ഫീസ് നിരക്ക് നിലനില്‍ക്കുന്നതല്ലെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.