Administrator
Administrator
യു.എസ് ഓപ്പണ്‍: ഫെഡറര്‍ക്ക് വിജയതുടക്കം
Administrator
Wednesday 31st August 2011 12:28am

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ വിജയക്കുതിപ്പു തുടങ്ങി. ആദ്യ റൗണ്ടില്‍ കൊളംബിയയുടെ സാന്റിയാഗൊ ഗിറാല്‍ഡോയെയാണു മൂന്നാം സീഡായ ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍, 6-4, 6-3 ,6-2.

ഇതോടെ ഗ്രാന്‍സ് ലാം മത്സരവിജയങ്ങളില്‍ ആന്ദ്രെ അഗാസിക്കൊപ്പം റോജര്‍ രണ്ടാം സ്ഥാനത്തെത്തി. ഫെഡററുടെ 224ാംമത് ഗ്രാന്‍സ് ലാം മത്സര വിജയമാണിത്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജിമ്മി കോണേഴ്‌സ് 233 ഗ്രാന്‌സ് ലാം വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് മുപ്പതാം പിറന്നാല്‍ ആഘോഷിച്ച ഫെഡറര്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മേജര്‍ ടൂര്‍ണ്ണമെന്റ് കിരീടം എന്ന നേട്ടത്തിലേക്കാണ് കുതിക്കുന്നത്. കിരീടം നേടിയാല്‍ അഗാസിക്ക് ശേഷം മുപ്പത് വയസ് പൂര്‍ത്തിയാക്കിയതിന് ശേഷം കിരീടം നേടുന്ന ആദ്യതാരമാവും ഫെഡറര്‍.

രണ്ട് വട്ടം കിരീടം നേടിയ അമേരിക്കയുടെ വീനസ് വില്യംസും വനിതാവിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. റഷ്യയുടെ വെസ്‌ന ഡൊളോനൊട്ട്‌സിനെതിരെ 6-4, 6-3 എന്ന സ്‌കോറിനായിരുന്നു മുന്‍ചാംപ്യന്റെ വിജയം.

Advertisement