എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ മുന്നോട്ട്
എഡിറ്റര്‍
Tuesday 22nd January 2013 12:50am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ മിന്നുന്ന പ്രകടനവുമായി റോജര്‍ ഫെഡറര്‍. കാനഡയില്‍ നിന്നുള്ള മിലോസ് റാവോനിക്കിന് അവസരമൊന്നും നല്‍കാതെയുള്ള പ്രകടമായിരുന്നു ഫെഡററിന്റേത്.

രണ്ടു മണിക്കൂറില്‍ താഴെ നേരം കൊണ്ട് 6-4, 7-6, 6-2 എന്ന സ്‌കോറില്‍ ഫെഡറര്‍ എതിരാളിയെ മുട്ടുകുത്തിച്ചു. തുടര്‍ച്ചയായി 35-ാം ഗ്രാന്‍സ്‌ലാം ക്വാര്‍ട്ടര്‍ ഫൈനലാണ് ഫെഡററിന്റേത്. സോംഗയാണ് ക്വാര്‍ട്ടറില്‍ ഫെഡററിന്റെ എതിരാളി.

അതേസമയം വനിതകളുടെ വിഭാഗത്തില്‍ സെറീന വില്യംസും ക്വാര്‍ട്ടറിലേക്ക് മുന്നേറി. മരിയ കിരിലെങ്കോയ്‌ക്കെതിരായ പോരാട്ടത്തില്‍ 6-2, 6-0ന് ആയിരുന്നു സെറീനയുടെ വിജയം.

സെറീനയ്ക്കു ക്വാര്‍ട്ടറില്‍ എതിരാളി ടീനേജ് താരമായ സ്‌ലൊനെ സ്റ്റീഫന്‍സാണ്. സെറീനയ്ക്കിത് 35-ാം ഗ്രാന്‍സ്‌ലാം ക്വാര്‍ട്ടര്‍ ഫൈനലാണ്. സ്റ്റീഫന്‍ സെര്‍ബിയയുടെ ജോയാന ജോവാനോവ്‌സ്‌കിക്കെതിരെ 6-1, 3-6, 7-5ന് വിജയം കണ്ടു.

ബ്രിട്ടന്റെ ആന്‍ഡി മുറെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 6-1, 6-3, 6-1ന് 14-ാം സീഡ് സൈമണിനെ തോല്‍പിച്ചു.  36-ാം റാങ്കുകാരന്‍ ചാര്‍ഡി 5-7, 6-3, 6-2, 6-2ന് 21-ാം സീഡ് ആന്ദ്രിയാസ് സെപ്പിയെ തോല്‍പിച്ചു.

Advertisement