എഡിറ്റര്‍
എഡിറ്റര്‍
റോജറെ തേടി മറ്റൊരു പൊന്‍തൂവല്‍ കൂടി
എഡിറ്റര്‍
Wednesday 30th May 2012 9:46am

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ റൗണ്ട് വിജയിച്ചതോടെ ടെന്നീസിന്റെ രാജകുമാരന്‍ റോജര്‍ ഫെഡററെ തേടി മറ്റൊരു നേട്ടമെത്തി. ഇതോടെ 233ാം ഗ്രാന്‍സ്ലാം വിജയം നേടിയ ഫെഡറര്‍ അമ്മേരിക്കയുടെ ജിമ്മി കൊണേഴ്‌സിന്റെ റെക്കോര്‍ഡിനൊപ്പ മെത്തിയിരിക്കുകയാണ്്. ജര്‍മ്മനിയുടെ തോമസ് കാംക്കെയെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത് (6-2, 7-5, 6-3)

ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും രണ്ടാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ദ്യോക്കോവിച്ച് ലക്ഷ്യമിടുന്നത്. ഇറ്റലിയുടെ പൊട്ടിറ്റോ സ്റ്റാറാസിനെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്(7-6, 6-3, 6-1).
വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് അസാരങ്കയും രണ്ടാം റൗണ്ടിലെത്തി. ഇറ്റലിയുടെ സീഡില്ലാത്ത താരം അല്‍ബര്‍ട്ടാ ബ്രിയാന്റയെയാണ് അസരങ്ക തോല്‍പിച്ചത്( 6-7, 6-4, 6-2). ഏഴാം സീഡ് ലി നാ, സെര്‍ബിയയുടെ 19 ാം സീഡ് എലേനാ യാങ്കോവിച്ച് എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Advertisement