മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. സ്വിറ്റ്‌സര്‍ലാന്റുകാരനായ സ്റ്റെയ്ന്‍സ്ലാസ് വാവ്‌റിങ്കയെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍. 6-1,6-3,6-3

സെമിയില്‍ നോവാക് ഡോക്കോവക്കിനെയോ തോമസ് ബെര്‍ഡിക്കിനേയോ ആയിരിക്കും താരം നേരിടുക. ആസ്ട്രലേിയന്‍ ഓപ്പണിലെ തുടര്‍ച്ചയായ 59ാമത് വിജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്.

വനിതാവിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാക്കിയും സെമിയിലെത്തി. ഇറ്റലിയുടെ ഫ്രാന്‍സിസികോ ഷിയാവോണിനെ തകര്‍ത്താണ് വോസ്‌നിയാക്കി സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍. 3-6, 6-3,6-3.