എഡിറ്റര്‍
എഡിറ്റര്‍
സിന്‍സിനാറ്റി ഓപ്പണ്‍: ഫൈനലില്‍ ഫെഡറര്‍ ജ്യോക്കോവിച്ച് പോരാട്ടം
എഡിറ്റര്‍
Sunday 19th August 2012 10:01am

കൊളംബസ്: സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ സ്വിസ് താരം ഫെഡറര്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ പരാജയപ്പെടുത്തിയാണ് ഫെഡററര്‍ ഫൈനലില്‍ സീറ്റ് ഉറപ്പിച്ചത്. സ്‌കോര്‍ 7-6, 6-3.

Ads By Google

ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം നവാക് ജ്യോക്കോവിച്ചിനെയാണ് ഫെഡറര്‍ നേരിടുക.

അതിനിടെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ബ്രസീലിന്റെ മാര്‍സെലോ മെലോ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-4, 6-3.

ഫൈനലില്‍ നാലാം സീഡ് താരങ്ങളായ റൊമാനിയയുടെ ഹോറിയ ടെകു-സ്വീഡന്റെ റോബര്‍ട്ട് ലിന്‍ഡ്സ്റ്റ് സഖ്യമാണ് ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍. സെമിയില്‍ രണ്ടാം സീഡായ അമേരിക്കയുടെ ബ്രയാന്‍ സഹോദരങ്ങളെ പരാജയപ്പെടുത്തിയാണ് ടെകു- ലിന്‍ഡ്സ്റ്റ് സഖ്യം ഫൈനലില്‍ എത്തിയത്.

Advertisement