എഡിറ്റര്‍
എഡിറ്റര്‍
പാരീസ് മാസ്‌റ്റേര്‍സ്: ഫെഡറര്‍- ദ്യൊക്കോവിച്ച് സെമി
എഡിറ്റര്‍
Saturday 2nd November 2013 1:39am

federe,djokovich

പാരീസ്:   ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റസര്‍ലാന്റിന്റെ റോജര്‍ ഫെഡററും നേര്‍ക്കുനേര്‍ പോരിന്.

പാരിസ് മാസ്‌റ്റേര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലിലാണ് ലോക ടെന്നീസിലെ മുന്‍ നിരതാരങ്ങള്‍ തമ്മില്‍ സീസണിലാദ്യമായി ഏറ്റ് മുട്ടുന്നത്.

സ്റ്റാനിസല്ാസ് വാവ്‌റിങ്കയെ ക്വാര്‍ട്ടറില്‍ തറപറ്റിച്ചാണ് ദ്യോക്കോവിച്ച് സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകളില്‍ 6-1, 6-4നായിരുന്നു ദ്യോക്കോവിച്ചിന്റെ ജയം.

മൂന്ന് സെറ്റ് നീണ്ട  പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലെത്തിയത്. ആദ്യ സെറ്റ് ഫെഡറര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് നേടി അര്‍ജന്റീനന്‍ താരം തിരിച്ചടിച്ചു.

തുടര്‍ന്ന് നിര്‍ണ്ണായകമായ മൂന്നാം സെറ്റ് 6-3ന് നേടിയ സ്വിസ് താരം സെമിയിലേക്ക് കടക്കുകയായിരുന്നു. സ്‌കോര്‍: 6-3, 4-6, 6-3

കരിയറില്‍ ഇത് മുപ്പതാം തവണയാണ് ദ്യോക്കോവിച്ചും ഫെഡററും പരസ്പരം ഏറ്റ്മുട്ടുന്നത്. ഏറ്റവുമൊടുവില്‍ ഇരുവരും പരസ്പരം ഏറ്റ് മുട്ടിയത് കഴിഞ്ഞ വര്‍ഷം എ.ടി.പി. ലേകടൂറിന്റെ ഫൈനലില്‍ ലണ്ടനില്‍ വെച്ചായിരുന്നു. അന്ന് വിജയം ദ്യോക്കോവിച്ചൊനൊപ്പമായിരുന്നു.

Advertisement