എഡിറ്റര്‍
എഡിറ്റര്‍
ഫെഡറര്‍ക്ക് അറുപത് വയസ്സ് വരെ റാക്കറ്റേന്താം
എഡിറ്റര്‍
Tuesday 26th November 2013 5:49pm

federer

റോജര്‍ ഫെഡറര്‍ക്ക് അദ്ദേഹത്തിന്റെ അറുപാതം വയസ്സുവരെ ടെന്നീസ് കളിക്കാമെന്ന് മുന്‍ റൊമാനിയന്‍ താരം ഇലീ നസ്താസെ. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു നസ്താസെ. ഒന്നാം റാങ്കുകാരനായിരുന്ന ഫെഡര്‍ ഇപ്പോള്‍ ഫോം തകര്‍ച്ചയെ തുടര്‍ന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

17 തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ ഈ സീസണില്‍ വിജയിച്ചത് വെറും ഒരു ടൈറ്റിലില്‍ മാത്രമാണ്. ഫെഡററുടെ കാലം കഴിഞ്ഞെന്ന് വിമര്‍ശനം  ഉയരുന്നതിനിടയിലാണ് അദ്ദേഹത്തെ പിന്തുണച്ച് നസ്താസെ എത്തിയിരിക്കുന്നത്.

ഫെഡറര്‍ വിരമിക്കണമെന്ന് ആളുകള്‍ പറയരുതെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന് വേണ്ടത്ര കാലം കളിക്കട്ടേ. ഫെഡറര്‍ക്ക് ആരേയും ഒന്നും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇല്ല. അദ്ദേഹത്തിന് വേണമെങ്കില്‍ 60 വയസ്സ് വരെ കളിക്കാം. നാസ്താസെ പറയുന്നു.

ഒന്നാം റാങ്കിലല്ല എന്ന കാരണം കൊണ്ട് ഫെഡറര്‍ രാജിവെക്കുമെന്ന് കരുതുന്നില്ല. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. ആര്‍ക്കും ഒന്നാം സ്ഥാനം എല്ലാകാലവും പിടിച്ചിരിക്കാന്‍ സാധിക്കില്ല.

39 ാമത്തെ വയസ്സിലാണ് തന്റെ ടെന്നീസ് ജീവിതം നാസ്താസെ അവസാനിപ്പിച്ചത്.

Advertisement