Categories

ഫെഡറേഷന്‍ കപ്പ് ഈസ്റ്റ് ബംഗാളിന്

east-bengalഗുവാഹാട്ടി: ടൈബ്രേക്കറില്‍ ഷില്ലോങ് ലജോങ് എഫ് സിയെ മറിച്ചിട്ട് കൊല്‍ക്കത്ത ഈസ്റ്റ്ബംഗാള്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടു

ചാമ്പ്യന്മാര്‍ക്കുവേണ്ടി യൂസിഫ് യാക്കൂബു, നിര്‍മല്‍ ഛേത്രി, സഞ്ജു പ്രഥാന്‍ തുടങ്ങിയവര്‍ വല കിലുക്കി. ലജോങ്ങിന്റെ ആദ്യ മൂന്ന് കിക്കും ഈസ്റ്റ് ബംഗാള്‍ ഗോളി തട്ടിയൊളിച്ചു.

ലജോങ് എഫ് സിക്കെതിരെ നിരവധി അവസരങ്ങള്‍ പാഴാക്കിയ ഈസ്റ്റ് ബംഗാള്‍ കളി ഷൂട്ടൗട്ടിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. യൂസിഫ് യാക്കൂബ്, മെഹ്താബ് ഹുസൈന്‍, സയ്യിദ് റഹീം നബി എന്നിവരുടെ ഷോട്ടുകള്‍ ലജോങ് ഗോളിയുടെ കൈവലയത്തിലായി.

ഇത് ആറാം തവണയാണ് ഈസ്റ്റ്ബംഗാള്‍ ഫെഡറേഷന്‍ കപ്പ് ജേതാക്കളാകുന്നത്. ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് ആറാം തവണ കിരീടം സ്വന്തമാക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട് സയ്യിദ് റഹീം നബി നയിച്ച ഈസ്റ്റ്ബംഗാളിന്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.