എഡിറ്റര്‍
എഡിറ്റര്‍
ഫെഡറേഷന്‍ കപ്പ്: ഈസ്റ്റ് ബംഗാളിന് സമനില
എഡിറ്റര്‍
Thursday 16th January 2014 12:33am

federation-cup

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയിലെ എക്കാലത്തേയും മുന്‍നിര ടീമായ ഈസ്റ്റ് ബംഗാളിന് സമനില. യുനൈറ്റഡ് എഫ്.സി രങ്ദജിദ് ടീമാണ് ഈസ്റ്റ് ബംഗാളിനെ സെമിയില്‍ തളച്ചത്.

കളിയുടെ ആരംഭത്തില്‍ തന്നെ കിം സോംഗ് യംഗിലൂടെ യുനൈറ്റഡ് എഫ്.സി നേടിയ ഗോള്‍ മറികടക്കാന്‍ ഈസ്റ്റ് ബംഗാള്‍ ഏറെ വിയര്‍ത്തു. കളിയുടെ അവസാന നിമിഷത്തില്‍ ജെയിംസ് ജോസഫ് മോഗ നേടിയ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ സമനിലയിലെത്തിയത്.

വിജയം ഉറപ്പിച്ചാണ് ക്യാപ്റ്റന്‍ സുനില്‍ ഛേദ്രിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. സ്‌പോര്‍ട്ടിങ് ക്ലബ് ഗോവയുമായായിരുന്നു ബംഗളൂരു എഫ്.സിയുടെ മത്സരം. മത്സരത്തില്‍ ബംഗളൂരു എഫ്.സി വിജയിച്ചു.

ബൈക്കോക്കിയും റോബിന്‍ സിംഗും രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോളടിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേദ്രിയും കളിയിലെ തന്റെ സാനിദ്ധ്യം അറിയിച്ചു.

Advertisement