ലണ്ടന്‍: വിംബിള്‍ഡണിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ പുറത്തായി. തോമസ് ബെര്‍ഡിക്ക് ആണ് ഫെഡററുടെ വിംബിള്‍ഡണ്‍ സ്വപ്‌നങ്ങളെ തകര്‍ത്തത്. ബ്രിട്ടന്റെ ആന്‍ഡി മുറേ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ തകര്‍ത്ത് സെമിയിലെത്തി.

6-7, 7-6, 6-2, 6-2 സെറ്റുകള്‍ക്കാണ് മുറേ സോംഗയെ അടിയറവ് പറയിച്ചത്. സെമിയില്‍ നദാലിനെയാണ് മുറേ നേരിടുക. ഫെഡറര്‍ പുറത്തായതോടെ റാഫേല്‍ നദാലാണ് കിരീടം നേടാന്‍ സാധ്യതയുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.