കരിംനഗര്‍: എം.എല്‍.എ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍.എയുടെ ഓഫീസിന് പുറത്ത് രണ്ട് യുവാക്കളുടെ ആത്മഹത്യാ ശ്രമം. തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) എം.എല്‍.എ രസമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നിലായിരുന്നു കഴിഞ്ഞ ദിവസം യുവാക്കള്‍ തീ കൊളുത്തിയത്.


Also Read: ‘ലങ്കന്‍ ബോര്‍ഡ് ഗ്രൗണ്ടില്‍ ഇറക്കിയ യുവതികള്‍ ആര്?’;’ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളവുമായി മൈതാനത്ത് യുവതികള്‍


സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫീസിലെത്തിയ ഇവരോട് ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെന്ന പരാതി പറയാനെത്തിയതായിരുന്നു ഇവര്‍. ഗ്രാമീണരോടൊപ്പമെത്തിയ ഇവര്‍ അഞ്ച് മണിക്കൂറോളം ഓഫീസിന് പുറത്ത് കാത്തിരുന്ന ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ കരിംനഗര്‍ സ്വദേശികളായ എം ശ്രീനിവാസ (25), വൈ പരശുരാമലു(23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Dont Miss: റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കുള്ള യു.എന്‍ ഭക്ഷണ വിതരണം മ്യാന്‍മാര്‍ തടഞ്ഞു


അഞ്ചുമണിക്കൂര്‍ കാത്തുനിന്ന ശേഷം എം.എല്‍.എ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോളാണ് യുവാക്കള്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ധനകാര്യ മന്ത്രി എട്ടേല രാജേന്ദര്‍ അറിയിച്ചു.