ന്യൂദല്‍ഹി: ഒരു മാസമായി സമരം ചെയ്യുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരെ പിരിച്ചുവിട്ട് പുതുമുഖക്കാരെ നിയമിക്കുന്നത് വ്യോമ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയുയര്‍ത്തുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് എന്ന സംഘടനയുടെ കീഴിലുള്ള പൈലറ്റുമാരാണ് സമരത്തിലുള്ളത്. ഇവര്‍ 400ലധികം വരും. 101 പേരെ ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിരിച്ചുവിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാര്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യാ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സിവില്‍ വ്യോമയാന മന്ത്രി തന്നെയാണ് കടുത്ത നടപടിക്ക് നേതൃത്വം നല്‍കുന്നത്. ഈ തീരുമാനം നടപ്പായാല്‍ എയര്‍ ഇന്ത്യയിലെ ഭൂരിപക്ഷം പൈലറ്റുമാരും പുറത്തുപോകും. പകരം വരുന്ന പുതുമുഖങ്ങള്‍ ശരിയായ പരിശീലനം കിട്ടിയവര്‍ തന്നെയാകുമോയെന്നാണ് ആശങ്കപ്പെടുന്നത്. ബോയിംഗ് വിമാനങ്ങളില്‍ പരിശീലനം സിദ്ധിച്ച പൈലറ്റുമാരില്‍ നിന്ന് ഈയടുത്ത് എയര്‍ഇന്ത്യ അപേക്ഷ ക്ഷണിച്ചിരുന്നു. മറ്റ് വിമാനങ്ങളില്‍ നിന്ന് പൈലറ്റുമാരെ കൊണ്ടുവരാനുള്ള ശ്രമവും ശക്തമാണ്.

Subscribe Us:

400 ഓളം പൈലറ്റുമാരെ മാറ്റി പുതിയവരെ നിയമിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാകില്ലെന്ന് എയര്‍ ഇന്ത്യ മുന്‍ ഓപ്പറേഷന്‍ ഫ്‌ളൈറ്റ് സേഫ്റ്റി ഡയറക്ടര്‍ ക്യാപ്റ്റന്‍ മനോജ് ഹാതി പറഞ്ഞു.

1960കളില്‍ ജപ്പാന്‍ എയര്‍ ലൈസന്‍സ് അതിന്റെ മുഴുവന്‍ അമേരിക്കന്‍ പൈലറ്റുമാരെയും പിരിച്ചുവിട്ട് ജപ്പാന്‍ എയര്‍ലൈസെന്‍സ് അതിന്റെ മുഴുവന്‍ അമേരിക്കന്‍ പൈലറ്റുമാരെ പിരിച്ചുവിട്ട് ജപ്പാനീസ് പൈലറ്റുമാരെ നിയോഗിച്ചിരുന്നു. ഇങ്ങനെ കൂട്ടത്തോടെ പൈലറ്റുമാരെ മാറ്റിയത് ജപ്പാന്‍ എയര്‍ലൈന്‍സിന്റെ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന ചരിത്ര വസ്തുത ഹാതി ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഒന്‍പത് വര്‍ഷത്തിനിടെ ആറിലധികം അപകടങ്ങളാണ് അരങ്ങേറിയത്.

ഇവര്‍ക്കെല്ലാം കാരണമായത് പരിചയക്കുറവും പരിശീലനക്കുറവുമാണെന്ന് പിന്നീട് തെളിഞ്ഞു. പൈലറ്റുമാരുടെ പിഴവാണ് അപകടങ്ങള്‍ക്ക് വഴിവെച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ക്യാപ്റ്റന്‍ ഹാതി പറഞ്ഞു. പിന്നീട് ഒന്‍പത് വര്‍ഷത്തിനിടെ ആറിലധികം അപകടങ്ങളാണ് അരങ്ങേറിയത്. ഇവക്കെല്ലാം കാരണമായത് പരിചയക്കുറവും പരിശീലനക്കുറവുമാണെന്ന് പിന്നീട് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.