ന്യൂദല്‍ഹി: വീട്ടില്‍ പ്രേതം ഉണ്ടെന്ന ഭയത്തെത്തുടര്‍ന്ന് അരുണാചല്‍ മുഖ്യമന്ത്രിയുടെ വസതി ഗസ്റ്റ് ഹൗസാക്കി. വീട് പഴയതാണ് സൗകര്യങ്ങള്‍ കുറവാണ് തുടങ്ങിയ പല പരാതികളും ജനപ്രതിനിധികള്‍ ഉന്നയിക്കാറുണ്ടെങ്കിലും പ്രേതബാധയെന്ന പരാതി ഉയരുന്ന സംഭവം ഇാതദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


Also read  ‘ഐ വാന്‍ഡ് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’; സിറാജുന്നീസയുടെ ‘ഘാതകന്‍’ രമണ്‍ ശ്രീവാസ്ത പിണറായിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നു


പ്രേതബാധയ്ക്ക് തെളിവായി നിരവധി സംഭവങ്ങളാണ് അരുണാചല്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രേതബാധയുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയായ പെമ ഖണ്ഡു ഈ വീട്ടിലേക്ക് ഒരിക്കല്‍പ്പോലും എത്തിയതുമില്ല. ഇതേ തുടര്‍ന്നാണ് വീട് ഗസ്റ്റ് ഹൗസാക്കാന്‍ തീരുമാനം വരുന്നത്.

പ്രേതബാധ ഒഴിപ്പിക്കാനായി മന്ത്രവാദികളെ വിളിച്ചുവരുത്തി ബാധ ഒഴിപ്പിക്കല്‍ ചടങ്ങും അധികൃതര്‍ തന്നെ നടത്തിയിരുന്നു. ബാധ ഒഴിപ്പിക്കാനായി എല്ലാ മതത്തില്‍ നിന്നുള്ള പുരോഹിതന്മാരെയും സര്‍ക്കാര്‍ രംഗത്തിറക്കുകയും ചെയ്തു. എല്ലാവരുടെയും ഒഴിപ്പിക്കല്‍ കര്‍മ്മങ്ങള്‍ കഴിഞ്ഞ ശേഷമാണ് വസതിയെ ഗസ്റ്റ് ഹൗസാക്കി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്.


Dont miss നിങ്ങള്‍ സിറാജുന്നിസയുടെ ഉമ്മയെ കാണണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവ്; വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ ഉപദേശിയാക്കി തൊട്ടുപിന്നാലെ പിണറായി സര്‍ക്കാര്‍ 


സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയിലിരുന്ന പലര്‍ക്കും അപകടങ്ങള്‍ സംഭവിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മേല്‍ കുറ്റം ചാര്‍ത്തപ്പെടുന്നത്. 2009ല്‍ മുഖ്യമന്ത്രിയായിരുന്ന ദേര്‍ജി ഖണ്ഡുവിന്റെ കാലത്താണ് 60 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ വീട് നിര്‍മിച്ചത്. തുടര്‍ന്നുള്ള എട്ടു വര്‍ഷ കാലയളവില്‍ ഏഴ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്ത് അധികാര സ്ഥാനത്തെത്തിയത്.

ഇതില്‍ രണ്ടു പേര്‍ ഇന്ന് ജീവനടോയെയുമില്ല. ദോര്‍ജി ഖണ്ഡു ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു മരണപ്പെട്ടത്. പിന്നീട് അധികാരത്തിലെത്തിയവര്‍ക്കൊന്നും അധികനാള്‍ സ്ഥാനത്ത് തുടരാനും കഴിഞ്ഞില്ല. അധികാരത്തിലെത്തിയ നബാം തുര്‍ക്കി സ്ഥാന നഷ്ടത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ സ്ഥാനം ശരിയല്ലെന്ന ഉപദേശമായിരുന്ന ലഭിച്ചത്.

2016ല്‍ മുഖ്യമന്ത്രിയായിരുന്ന കല്‍ഖോ പുള്ളിനെ ദുരൂഹ സാഹചര്യത്തില്‍ ഇതേ വസതിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്ക് ശേഷം വസതിയിലെ ഒരു ജീവനക്കാരനെയും പുള്‍ മരിച്ച അതേ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് വസതിയില്‍ പ്രേതബാധയുണ്ടെന്ന് വാര്‍ത്ത പ്രചരിക്കുന്നത്.

Fan