Administrator
Administrator
ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം തല്‍ക്കാലം ഇല്ല
Administrator
Monday 5th December 2011 5:17pm

ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ.ഡി.ഐ) നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ചു. ഇതുസംബന്ധിച്ചുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചു. പ്രതിപക്ഷവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് പിന്നീട് പ്രണബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷയത്തില്‍ സമവായമുണ്ടാവുന്നതു വരെ നടപടികള്‍ നിര്‍ത്തി വയ്ക്കുമെന്നു പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിനെ അറിയിച്ചിട്ടുണ്ട്. സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരിയെയും ധനമന്ത്രി നടപടികള്‍ മരവിപ്പിച്ച കാര്യം അറിയിച്ചു.

ഇതു സംബന്ധിച്ച് ധനമന്ത്രി ബുധനാഴ്ച ലോക്‌സഭയില്‍ ഔദ്യോഗികമായി പ്രസ്താവന നടത്തും. ചില്ലറ വിപണന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കഴിഞ്ഞയാഴ്ച എല്ലാ ദിവസവും പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.

പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പ് സര്‍വകക്ഷിയോം വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ബുധനാഴ്ചയായിരിക്കും സര്‍വകക്ഷി യോഗം എന്നാണ് സൂചന.

Malayalam News
Kerala News in English

Advertisement