ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സര്‍വ്വ കക്ഷി യോഗം അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിലപാടിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറുകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ തീരുമാനം നടപ്പാക്കൂവെന്ന് പ്രണബ് മുഖര്‍ജി വ്യക്തമാക്കി.

Subscribe Us:

എന്നാല്‍ തീരുമാനം മവരിപ്പിക്കുകയല്ല റദ്ദാക്കുകയാണ് വേണ്ടതെന്നാണ് ഇടതുപക്ഷേ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. ഇപ്പോള്‍ മരവിപ്പിക്കുന്നത് വഞ്ചനാപരമാണെന്നും ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം ഇന്നത്തെ സര്‍വ്വ കക്ഷി യോഗത്തില്‍ എന്ത് നിലപാട് സ്വീകരിച്ചുവെന്ന് വ്യക്തമല്ല. എഫ്.ഡി.ഐ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പാര്‍ലിമെന്റ് സ്തംഭനം ഇതോടെ ഒഴിവാകുമെന്നാണ് കരുതുന്നത്.

വിദേശനിക്ഷേപം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന കഴിഞ്ഞ സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ കക്ഷികള്‍ ഉന്നയിച്ച പ്രശ്‌നം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. ഇതില്‍ പ്രധാനമന്ത്രി ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ഒരു സമവായത്തില്‍ എത്തുന്നവരെ മരവിപ്പിക്കുന്നതായി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആവശ്യമെങ്കില്‍ സസ്‌പെന്റു ചെയ്യാനുള്ള തീരുമാനം എടുക്കാമെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാമെന്ന് പ്രതിപക്ഷം സമ്മതിച്ചു. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കി സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പുനല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

Malayalam news, Kerala news in English