എഡിറ്റര്‍
എഡിറ്റര്‍
25 വിദേശ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
എഡിറ്റര്‍
Wednesday 30th May 2012 11:34am

ന്യൂദല്‍ഹി : നേരിട്ടുള്ള 25 വിദേശ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. സാമ്പത്തികകാര്യ സെക്രട്ടറി ആര്‍. ഗോപാലന്‍ അദ്ധ്യക്ഷനായുള്ള വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്. ഐ. പി. ബി. ) ശുപാര്‍ശപ്രകാരമാണ് നിക്ഷേപങ്ങള്‍ അനുവദിച്ചത്.

ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തില്‍ 25 അനുമതികള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇതില്‍ 8 പദ്ധതികള്‍ നിരാകരിക്കുകയും 13 അപേക്ഷകള്‍ മാറ്റിവെക്കുകയുമാണ് ചെയ്തത്. മൊത്തം 2,973.40 കോടി രൂപയുടെ പദ്ധതികളാണ് ഇതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

മൗറീഷ്യസ് ആസ്ഥാനമായുള്ള എ. ഐ. എഫ്. 111 സബ് പ്രൈവറ്റ്‌ ലിമിറ്റഡ് (1000 കോടി), മുംബൈ ആസ്ഥാനമായുള്ള മൈക്രോ ടെക്‌നോ ( 522.90 കോടി), ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൗറീഷ്യസ് ആസ്ഥാനമായുള്ള മൊസാര്‍ട്ട് (300 കോടി ) എന്നിവയ്ക്ക് വിദേശ നിക്ഷേപം കൊണ്ടുവരാനും ഇതിലൂടെ കഴിയും.

സണ്‍ ഫാര്‍മ, ജെന്‍വര്‍ത്ത് ഫിനാന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജ് ഗാരന്റി ഇന്ത്യ, പ്ലിത്തിക്കോ ഫാര്‍മസ്യൂട്ടിക്കല്‍, കര്‍ണ്ണാടകയിലെ കിന്റെട്‌സു വേള്‍ഡ് എക്‌സ്പ്രസ്സ്, എന്നിവയാണ് അനുമതി ലഭിച്ച മറ്റു പ്രധാന കമ്പനികള്‍.

ഫാബ് ഇന്ത്യ ഓവര്‍സീസ്, പാരഗണ്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍, നെറ്റ് മാജിക് സൊലൂഷന്‍സ് തുടങ്ങിയവരുടെ അപേക്ഷകളാണ് മാറ്റിവെച്ചത്.

Advertisement