കമന്റും ലൈക്കുമെല്ലാം നിരീക്ഷിക്കാന്‍ എഫ്.ബി.ഐയുടെ സോഫ്റ്റ്‌വെയര്‍ ഒരുങ്ങുന്നു
TechD
കമന്റും ലൈക്കുമെല്ലാം നിരീക്ഷിക്കാന്‍ എഫ്.ബി.ഐയുടെ സോഫ്റ്റ്‌വെയര്‍ ഒരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th January 2012, 7:11 pm

ലണ്ടന്‍: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ടിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റങ്ങളെ നിരീക്ഷിക്കാന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി എഫ്.ബി.ഐ യുടെ പുതിയ സോഫ്റ്റ്‌വെയര്‍ ഒരുങ്ങുന്നു.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ സംശയാസ്പദമായ കമന്റുകളെ നിരീക്ഷിക്കുവാനുള്ള സോഫ്റ്റ്‌വേറിന്റെ നിര്‍മ്മാണത്തിനായി എഫ്.ബി.ഐ ഇതിനോടകം തന്നെ വിവിധ കമ്പനികളെ ബന്ധപ്പെട്ടു കഴിഞ്ഞു.

ഇംഗ്ലീഷിനോടൊപ്പം മറ്റു ഭാഷകളിലെ  കമന്റുകള്‍ പരിശോധിക്കാനും എഫ്.ബി.ഐ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക് വളരെ രഹസ്യമായി സൂക്ഷിക്കുന്ന കമന്റുകളെ പോലും പരിശോധിക്കാന്‍ സാധിക്കും.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ ഇപ്പോള്‍ നല്‍കുന്ന അഭിപ്രായ സ്വാതന്ത്യം നഷ്ടപെടുമെന്നതിനാല്‍ എഫ്.ബി.ഐ യുടെ ഈ നീക്കത്തിനെതിരെയുള്ള എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്. കുറ്റവാളികളുടെ പശ്ചാത്തലം അറിയുന്നതിന് വേണ്ടി ബ്രിട്ടനിലെ പോലീസ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെ ആശ്രയിക്കുന്നത്് സര്‍വ്വസാധാരണയാണ്. എഫ്.ബി.ഐ യുടെ ഈ നീക്കം ലോകമെമ്പാടുമുള്ള കോടികണക്കിന് ആളുകളുടെ അഭിപ്രായസ്വാതന്ത്യം നിഷേധിക്കുമെന്നതില്‍ തര്‍ക്കമില്ല.

Malayalam News
Kerala News in English