Categories

വാഷിംഗ്ടണില്‍ ഭീകരാക്രമണ പദ്ധതിയിട്ട പാക്-അമേരിക്കന്‍ വംശജന്‍ പിടിയില്‍

ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ തിരക്കുള്ള മെട്രോ പ്രദേശത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട പാക്-അമേരിക്കന്‍ വംശജനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അറസ്റ്റുചെയ്തു. പാക്കിസ്താനില്‍ ജനിച്ച ഫറൂഖ് അഹമ്മദ് എന്ന 34 കാരനാണ് അറസ്റ്റിലായത്.

മെട്രോ സ്‌റ്റേഷനില്‍ ആക്രമണം നടത്താനായി അഹമ്മദ് പ്രദേശത്തിന്റെ ഫോട്ടോ എടുക്കുകയും രേഖാചിത്രം തയ്യാറാക്കുകയും ചെയ്തിരുന്നുവെന്ന് എഫ് ബി ഐ പറഞ്ഞു. ഭീകരാക്രമണം നടത്താനുള്ള ശ്രമം, ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഫറൂഖ് അഹമ്മദിനെതിരേ ചുമത്തിയിരിക്കുന്നത്. അമ്പത് വര്‍ഷംവരെ തടവുലഭിക്കാവുന്ന ആരോപണങ്ങളാണ് എഫ് ബി ഐ ചുമത്തിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.