എഡിറ്റര്‍
എഡിറ്റര്‍
എഫ് ബി ബി കളേഴ്‌സ് ഫെമിന മിസ്ഇന്ത്യ 2017
എഡിറ്റര്‍
Sunday 26th February 2017 2:35pm

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആവേശകരവും ഗ്ലാമറസ്സും സുന്ദരികള്‍ തേടുന്നതുമായ സൗന്ദര്യറാണി മത്സരത്തിന്റെ ടാലന്റ് ഹണ്ട് എം.ജി.റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ എഫ്ബിബി, ബിഗ് ബസാര്‍ സ്റ്റോറുകളിലായി നടന്നു.

എഫ് ബി ബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യയുടെ സൗത്ത് സോണ്‍ ഫൈനല്‍ റൗണ്ടില്‍ മന്നത്ത് സിംഗ്,അകൃതി സിംഗ്,ഹന്ന റെജി കോശി എന്നിവര്‍ കേരളത്തെ പ്രതിനിധീകരിക്കും.

മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് പ്രാഥമിക റൗണ്ടില്‍ ലഭിച്ചത്്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 80 ലധികം പേര്‍ ഒഡീഷനില്‍ പങ്കെടുത്തു.

മത്സരത്തിന് കേരളത്തില്‍ ലഭിച്ച മികച്ച സ്വീകാര്യത എഫ് ബി ബി, ബിഗ് ബസാര്‍ സ്റ്റോറുകളില്‍ നടന്ന മത്സരത്തിനും ലഭിച്ചു. നിറഞ്ഞ സദസിലായിരുന്നു മത്സരം പുരോഗമിച്ചത്.

അഭിനേത്രിയും ഫാഷന്‍ ഡിസൈനറും ടെലിവിഷന്‍ അവതാരകയുംമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താവ്.
മിസ് ഇന്ത്യ മത്സരത്തിന്റെ 54 ാം വര്‍ഷത്തില്‍ മത്സരത്തിന്റെ സ്വഭാവവും പരിഷ്‌ക്കരിച്ചിട്ടുണ്ട്.

രാജ്യത്തെ 30 സംസ്ഥാനങ്ങളിലും മത്സരം സംഘടിപ്പിക്കുകയും ജേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യും. ഇവര്‍ മുംബൈയില്‍ നടക്കുന്ന മിസ്സ് ഇന്ത്യ കിരീടത്തിന്റെ നാഷണല്‍ ഫിനാലെയിലേക്ക് യോഗ്യത നേടുകയും ചെയ്യും.

സൗത്ത് സോണ്‍ മേഖലാ മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് ബംഗളൂരു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് നടക്കുക. കേരളത്തില്‍ നിന്നുള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുവരായിരിക്കും സോണല്‍ മത്സരങ്ങളുടെ ഫൈനലില്‍ പങ്കെടുക്കുക.

മിസ് ഇന്ത്യകേരള,മിസ് ഇന്ത്യ കര്‍ണ്ണാടക,മിസ് ഇന്ത്യ തമിഴ്‌നാട്,മിസ് ഇന്ത്യ ആന്ധ്രപ്രദേശ്, മിസ് ഇന്ത്യ തെലുങ്കാന എന്നീ ടൈറ്റിലുകളിലായിരിക്കും ഇവര്‍ ഫൈനലില്‍ റാംപിലെത്തുക.ഇവിടെ വിജയികളാകുവര്‍ അവരവരുടെ സംസ്ഥാനങ്ങളെ ജൂണില്‍ മൂംബൈയില്‍ നടക്കുന്ന ഫൈനലില്‍ പ്രതിനിധീകരിക്കും.

ഇതാദ്യമായി ഓരോ സോണലിനും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നതിനുമായി മെന്റര്‍ ഉണ്ടായിരിക്കും.മിസ് വേള്‍ഡ് മുന്‍ റണ്ണറപ്പും സിനിമാതാരവും മോഡലുമായ പാര്‍വ്വതി ഓമനക്കുട്ടനാണ് സൗത്ത് സോണിന്റെ ചുമതല.

Advertisement