എഡിറ്റര്‍
എഡിറ്റര്‍
മലയാള സിനിമയുടെ അമ്മ
എഡിറ്റര്‍
Tuesday 5th August 2014 1:25pm

10363638_4609688617219_570811244652097237_n


എഫ്.ബി നോട്ടിഫിക്കേഷന്‍ / വി.സി. അഭിലാഷ്‌


‘മലയാള സിനിമയുടെ അമ്മ’ ആര്? എന്നൊരു ചോദ്യം വന്നാല്‍ ഇപ്പൊള്‍ എല്ലാവരും ആദ്യം തെരഞ്ഞെടുക്കുക ആറന്മുള പൊന്നമ്മയെ ആണ്.

വലിയ ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, കേരളീയ സാംസ്‌കാരിക മേഖലയില്‍ നിലനിന്ന കടുത്ത സവര്‍ണ്ണ മേധാവിത്തമാണ് ആറന്മുള പൊന്നമ്മയെ ‘മലയാള സിനിമയുടെ അമ്മ’യായി തെരഞ്ഞെടുത്തത്.

നേര്യതും മുണ്ടുമണിഞ്ഞ് ‘നാരായണ .. നാരായണ..” ജപിച്ചിരിക്കുന്ന സ്ഥിരം വേഷങ്ങളാണ് ആ അമ്മ ചെയ്തിരുന്നത്. എന്നാല്‍ അടൂര്‍ ഭാവാനിയോ, പങ്കജമോ, ഫിലോമിനയോ, മീനയോ, ശാന്താദേവിയോ ചെയ്തത് പോലെയുള്ള വര്‍ണ്ണ വ്യത്യാസങ്ങളില്ലാത്ത കഥാപാത്രങ്ങള്‍ ആറന്മുള പൊന്നമ്മ ചെയ്തിരുന്നില്ല.

ആ അമ്മയേക്കാള്‍ അഭിനയപ്രതിഭ കൊണ്ടും വേഷ വൈവിധ്യം കൊണ്ടും ഏറെയേറെ മുന്നിലായിരുന്നിട്ടും എന്തുകൊണ്ടാണ് ഭവാനി-മീന-പങ്കജം-ഫിലോമിന-ശാന്താദേവിമാര്‍ ‘മലയാള സിനിമയുടെ അമ്മ’യാവാത്തത്?

Advertisement