കേരളത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനം ജനകീയമായത് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബിനേയും എം. പി. നാരായണ മേനോനെയും പോലുള്ള നേതാക്കള്‍ കര്‍മ്മരംഗത്തു വന്നതോടെയാണ്.

അതുവരെ കോടതി അവധി ദിവസങ്ങളില്‍ വെടിവട്ടം പറഞ്ഞിരിക്കാനുള്ള വേദികളായിരുന്നു കോണ്‍ഗ്രസ് ആപ്പീസുകള്‍. അങ്ങനെയാണ് കേരളത്തില്‍ പാര്‍ട്ടിക്ക് ‘ഞായറാഴ്ച്ച കോണ്‍ഗ്രസ്’ എന്ന വിളിപ്പേര് കിട്ടിയത്.

ചാലപ്പുറത്തു നിന്നുള്ള വരേണ്യ വക്കീലന്മാരുടെ സ്വകാര്യ സ്വത്തായിരുന്ന സംഘടനയെ മോചിപ്പിക്കാന്‍ അബ്ദുല്‍ റഹ്മാന്‍ സാഹിബും കൂട്ടരും ഏറെ വിയര്‍പ്പൊഴുക്കി. ദേശീയ തലത്തില്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ ദയനീയ ചിത്രം ചാലപ്പുറം ഗ്യാങ്ങിനെ അനുസ്മരിപ്പിക്കുന്നു.


Dont Miss ‘മുസ്‌ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചില ക്രൈം റെക്കോഡുകള്‍ 


യു.പി.എ സര്‍ക്കാരില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പാര്‍ട്ടി നേതാക്കള്‍ അധികാരം നഷ്ടമായപ്പോള്‍ കോടികള്‍ കൊയ്യുന്ന തങ്ങളുടെ വക്കീല്‍പണിയിലേക്ക് നിസ്സങ്കോചം മടങ്ങിപ്പോയി. ഇതിനിടയില്‍ സമയം കിട്ടിയാല്‍ പാര്‍ട്ടി ആപ്പീസും (ഞായറാഴ്ചകളില്‍) ജന്‍പത് 10 ഉം സന്ദര്‍ശിക്കും.

തെരുവിലിറങ്ങി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ള, ജനകീയ അടിത്തറയുള്ള ഒരു നേതൃനിര ഉണ്ടായിവരണം. അതിനു പ്രാപ്തിയുള്ള അബ്ദുല്‍റഹ്മാന്‍മാരും നാരായണ മേനോന്‍ മാരുമൊക്കെ അതിലുണ്ട് പക്ഷേ നിഷ്പ്രഭരാക്കപ്പെട്ടിരിക്കുകയാണ്.

‘കോണ്‍ഗ്രസിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ’ എന്നിടത്തു നിന്നു ‘ജനകീയ നേതാക്കന്മാരെ തിരിച്ചു കൊണ്ട് വരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നതിലേക്ക് മാറാന്‍ ഏറെ വൈകി; അവസാന ബസ്സും സ്റ്റേഷന്‍ വിടാനൊരുങ്ങുകയാണ്.

ഏതെങ്കിലും വിശിഷ്ട കുടുമ്പത്തില്‍ പിറന്നവരുടെ പ്രജനന ശേഷിയില്‍ മാത്രം ഇനിയെങ്കിലും പ്രതീക്ഷ അര്‍പ്പിക്കാതിരിക്കുക. ആദിത്യനാഥിലൂടെ നമ്മുടെ പ്രിയ നാട് കൂരിരുട്ടിലേക്ക് തന്നെയാണ് പ്രയാണം.