എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കും ട്വിറ്ററും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഐ.ബി.ഡയറക്ടര്‍
എഡിറ്റര്‍
Sunday 24th November 2013 7:54am

fbtwitter

ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്‌സ് ബുക്കും ട്വിറ്ററും നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് കന്ദ്ര സര്‍ക്കാരിനോട് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിമിന്റെ അഭ്യര്‍ത്ഥന.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ വ്യാപനവും സോഷ്യല്‍ മീഡിയ സാമൂഹിക സ്പര്‍ദ്ധ വളര്‍ത്തുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നതും രാജ്യത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അടുത്തിടെ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ജനങ്ങളെ തെരുവിലിറക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

മുസാഫിര്‍ നഗര്‍ കലാപത്തിന് ആക്കം കൂട്ടി സൈറ്റുകളിുലൂടെ പ്രടരിക്കപ്പെട്ട വീഡിയോ ദൃശ്യം ഇതിന് ഒരു ഉദാഹരണമാണ്. രാജ്യത്തിനു പുറത്തിനിന്നാണ് പലപ്പോഴം ഇത്തരം സൈറ്റുകള്‍ക്കാവശ്യമായ ഉളളടക്കം ലഭിക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്.

ഈ സാഹചര്യത്തില്‍ ശക്തമായ നിയമനിര്‍മാണെ ആവശ്യമാണെന്നും ഐബി ഡയറക്ടര്‍ പറഞ്ഞു. പോലീസ് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ സ്‌പേസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായും സാങ്കേതിക വിദ്യകളുടെ നിരന്തര നവീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement