ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നടനെന്ന് പേരെടുത്ത ഫഹദ് ഫാസിലിന് പിറകേ സംവിധായകന്‍ ഫാസിലിന്റെ രണ്ടാമത്തെ മകനും ബിഗ് സ്‌ക്രീനിലേക്ക്. മകന്‍ ഇസ്മായില്‍ ഫാസിലാണ് വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നത്.

Ads By Google

ഫാസില്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇസ്മായിലും അഭിനയരംഗത്തേക്ക് എത്തുന്നത്. മുന്‍പ് ഫഹദ് ഫാസിലിനേയും സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് ഫാസില്‍ തന്നെയായിരുന്നു.

Subscribe Us:

വിഷ്വല്‍ കമ്യൂണിക്കേഷനിലും അഭിനയത്തിലും ബിരുദം നേടിയ ഇസ്മായില്‍ മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുകയായിരുന്നു. അത് വാപ്പയുടെ കൂടെയായതിന്റെ ത്രില്ലിലാണ് ഇസ്മായില്‍.

ചിത്രത്തിന്റെ തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം ചിത്രത്തില്‍ ഉണ്ടാകുമെന്നും അറിയുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് പ്രതീക്ഷയ്‌ക്കൊത്ത നിലവാരം പുലര്‍ത്തിയിരുന്നില്ല. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ചാപ്പാകുരിശിലൂടെ ഗംഭീര തിരിച്ചുവരവാണ് ഫഹദ് നടത്തിയത്.