എഡിറ്റര്‍
എഡിറ്റര്‍
ലവ് ആന്റ് ലവ് ഓണ്‍ലിയില്‍ അഭിനയിക്കാന്‍ ഫാസിലും
എഡിറ്റര്‍
Tuesday 5th November 2013 2:28pm

Fazil

സംവിധായകന്റെ തൊപ്പി അഴിച്ച് വെച്ച് ##ഫാസില്‍ അഭിനേതാവാകുന്നു. ലവ് ആന്റ് ലവ് ഓണ്‍ലി എന്നാണ് ചിത്രത്തിന്റെ പേര്. മനു കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫാസിലിന്റെ അനിയത്തിപ്രാവില്‍ വഴിത്തിരവായ പേരാണ് ലവ് ആന്റ് ലവ് ഓണ്‍ലി. ആ പേരിലുള്ള പുസ്തകത്തിലൂടെയാണ് അനിയത്തിപ്രാവിലെ നായകനും നായികയും ആദ്യമായി കണ്ടുമുട്ടുന്നത്.

യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു പുസ്തകം ഇതുവരെ ആരും എഴുതിയിട്ടില്ലെന്നാണ് ഫാസില്‍ പറയുന്നത്. സിനിമയില്‍ അങ്ങനെയൊരു സീന്‍ ആവശ്യമായതിനാല്‍ സാങ്കല്‍പ്പികമായി ഉണ്ടാക്കിയ പുസ്തകമാണ് ലവ് ആന്റ് ലവ് ഓണ്‍ലി.

അതെന്തായാലും അതേ പേരില്‍ ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ ഫാസിലും  ആ ചിത്രത്തിലുണ്ടെന്നത് യാദൃശ്ചികം മാത്രം. കൗമാരക്കാരുടെ പ്രണയമാണ് ചിത്രം പ്രമേയമാക്കുന്നത് എന്നാണ് അറിയുന്നത്.

മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഐമ, ഐന എന്നി ഇരട്ട സഹോദരിമാരാണ് ചിത്രത്തിലെ നായികമാര്‍.

Advertisement