എഡിറ്റര്‍
എഡിറ്റര്‍
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: ഫയാസിന്റെ ജാമ്യാപേക്ഷ തള്ളി
എഡിറ്റര്‍
Saturday 9th November 2013 5:52pm

fayas.

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യ പ്രതിയായ ഫയാസിന്റെ ജാമ്യോപേക്ഷ തള്ളി.

ഫയാസിന് ഉന്നതരായ രാഷ്ട്രീയക്കാരുമായും കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടന്ന് സി.ബി.ഐ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്.

ഹൈക്കോടതിയാണ് ഫയാസിന്റെ ജാമ്യം നിരസിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കുറ്റമാണ് ഫയാസ് ചെയ്തതെന്നും ജാമ്യം ലഭിച്ചാല്‍ തന്റെ ഉന്നത ബന്ധങ്ങളുപയോഗിച്ച് ഇയാള്‍ കേസ് ഒതുക്കിത്തീര്‍ക്കുമെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച മറ്റ് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും സി.ബി.ഐ യുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ ഫയാസിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

20 കിലോ സ്വര്‍ണവുമായി കടക്കുകയായിരുന്ന രണ്ട് സ്ത്രീകളെ പിടിച്ചതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്ത്രീകളെ ഉപയോഗിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത്് പുറത്താവുന്നത്.

ഇതിനിടെ ഫയാസിന്റെ ഉന്നത ബന്ധങ്ങള്‍ സി.ബി.ഐ പുറത്ത് കൊണ്ടു വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ടി.പി വധക്കേസിലെ അഞ്ചു പ്രതികളെ ഫായിസ് കോഴിക്കോട് ജയിലില്‍ സന്ദര്‍ശിച്ചതും ഏറെ വിവാദമായിരുന്നു.

Advertisement